Connect with us

Saudi Arabia

സഊദിയിൽ ഈദുൽ ഫിത്വർ നിസ്കാരം സൂര്യോദയം കഴിഞ്ഞ് 15 മിനുട്ടിന് ശേഷം

ഈ വർഷം രാജ്യത്തെ മുഴുവൻ ജുമാമസ്ജിദുകളിലും ചെറിയ പെരുന്നാൾ നിസ്കാരം നടക്കുമെന്നും  മന്ത്രാലയം അറിയിച്ചു

Published

|

Last Updated

റിയാദ് | സഊദിയിൽ ഈ വർഷത്തെ ഈദുൽ ഫിത്വർ പെരുന്നാൾ നിസ്കാരം സൂര്യോദയം കഴിഞ്ഞ് 15 മിനുട്ടിന് ശേഷം ആരംഭിക്കുമെന്ന്  ഇസ്ലാമിക് അഫയേഴ്സ്, കോൾ ആൻഡ് ഗൈഡൻസ് മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ബിൻ അബ്ദുൽ അസീസ് അൽ അൽ ശൈഖ് പറഞ്ഞു.

അനുഗ്രഹീതമായ ദിനത്തിൽ  മസ്ജിദുകളിൽ എല്ലാ മുൻകരുതലുകളും പ്രതിരോധ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ഇത് സംബന്ധിച്ച നിർദേശങ്ങൾ രാജ്യത്തെ മുഴുവൻ ശാഖകൾക്കും നൽകിയിട്ടുണ്ടെന്നും ഈ വർഷം രാജ്യത്തെ മുഴുവൻ ജുമാമസ്ജിദുകളിലും ചെറിയ പെരുന്നാൾ നിസ്കാരം നടക്കുമെന്നും മന്ത്രാലയം അറിയിച്ചു

Latest