Uae
ഈദുൽ അസ്ഹ: 2,499 തടവുകാരെ മോചിപ്പിച്ച് യു എ ഇ ഭരണാധികാരികൾ
2,499 പേരെ വിട്ടയക്കുന്ന ഉത്തരവ് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

അബൂദബി | ഈദുൽ അസ്ഹയോടനുബന്ധിച്ച് വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിലുകളിലും കറക്ഷണൽ സ്ഥാപനങ്ങളിലും കഴിയുന്നവരെ വിട്ടയക്കാൻ യു എ ഇ ഭരണാധികാരികൾ ഉത്തരവിട്ടു.
2,499 പേരെ വിട്ടയക്കുന്ന ഉത്തരവ് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.963 തടവുകാരെ മോചിപ്പിക്കാൻ യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്്യാൻ ഉത്തരവിട്ടു.ഈ തടവുകാരുടെ സാമ്പത്തിക ബാധ്യതകൾ വ്യക്തിപരമായി വഹിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
985 തടവുകാരെ മോചിപ്പിക്കാൻ ദുബൈ ഭരണാധികാരി എന്ന നിലയിൽ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ഉത്തരവിട്ടു.
ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഷാർജയിലെ ശിക്ഷാ, കറക്ഷണൽ സ്ഥാപനങ്ങളിൽ ശിക്ഷ അനുഭവിക്കുന്ന 439 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ടു.നല്ല പെരുമാറ്റമുള്ളവരുമാണെന്ന് കണ്ടെത്തിയ, വിവിധ രാജ്യക്കാരായ 112 തടവുകാരെ മോചിപ്പിക്കാൻ ഫുജൈറ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ശർഖി ഉത്തരവിട്ടു.
മത്സ്യത്തൊഴിലാളികൾക്ക് ധനസഹായം അജ്മാനിലെ മത്സ്യത്തൊഴിലാളി സഹകരണ സംഘവുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള മത്സ്യത്തൊഴിലാളികൾക്ക് അഞ്ച് ദശലക്ഷം ദിർഹത്തിന്റെ ധനസഹായം നൽകാൻ അജ്മാൻ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ശൈഖ് ഹുമൈദ് ബിൻ റാശിദ് അൽ നുഐമി ഉത്തരവിട്ടു.