Connect with us

National

ബൈജു രവീന്ദ്രനെതിരെ ലുക്കൗട്ട് നോട്ടീസുമായി ഇഡി

ബൈജു രവീന്ദ്രനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ ബ്യൂറോ ഓഫ് ഇമിഗ്രേഷനോട് അഭ്യര്‍ഥിച്ചിരിക്കുകയാണ് ഇഡി.

Published

|

Last Updated

ന്യൂഡല്‍ഹി|എഡ്യുക്കേഷണല്‍ ടെക് കമ്പനിയായ ബൈജൂസിന്റെ സ്ഥാപകന്‍ ബൈജു രവീന്ദ്രനെതിരെ നടപടി കടുപ്പിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറ്ക്ടറേറ്റ് (ഇഡി). ഫെമ നിയമലംഘനത്തില്‍ ഇഡി നോട്ടീസ് അയച്ചു. ബൈജു രവീന്ദ്രനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ ബ്യൂറോ ഓഫ് ഇമിഗ്രേഷനോട് അഭ്യര്‍ഥിച്ചിരിക്കുകയാണ് ഇഡി. ബൈജു രാജ്യം വിടാതിരിക്കാന്‍ പുതിയ ലുക്കൗട്ട് സര്‍ക്കുലര്‍ ഇറക്കാന്‍ ബ്യൂറോ ഓഫ് ഇമ്മിഗ്രേഷനോട് ഇ ഡി നിര്‍ദേശിച്ചുവെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

അന്വേഷണത്തിന്റെ ഭാഗമായി ഒന്നര വര്‍ഷം മുമ്പ് കൊച്ചിയിലെ ഇ.ഡി ഓഫീസിന്റെ നിര്‍ദേശ പ്രകാരം നിലവില്‍ ബൈജുവിനെതിരെ ലുക്ക് ഔട്ട് സര്‍ക്കുലറുണ്ട്. അന്വേഷണച്ചുമതല പിന്നീട് ഇ.ഡിയുടെ ബെംഗളുരു ഓഫീസിന് കൈമാറുകയായിരുന്നു. വിദേശ നാണ്യ വിനിമയ ചട്ടം (ഫെമ) ലംഘിച്ചുവെന്ന അന്വേഷണമാണ് ഇഡി ബൈജൂസിനെതിരെ നടത്തുന്നത്. ഫെമ ചട്ടം ലംഘിച്ചെന്നാരോപിച്ച് കഴിഞ്ഞവര്‍ഷം നവംബറില്‍ ബൈജൂസിന്റെ മാതൃസ്ഥാപനമായ തിങ്ക് ആന്‍ഡ് ലേണിനും ബൈജുവിനും ഇ.ഡി നോട്ടീസ് അയച്ചിരുന്നു.

നിലവില്‍ ബൈജു രവീന്ദ്രന്‍ ദുബൈയിലാണെന്നാണ് വിവരം. നാളെ അദ്ദേഹം സിംഗപ്പൂരിലേക്ക് പോകുമെന്ന് സൂചനയുണ്ട്. ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുകയാണെങ്കില്‍ ദുബൈയില്‍ നിന്നും നേരിട്ട് അദ്ദേഹത്തിന് സിംഗപ്പൂരിലേക്ക് പോകാനാവില്ല. ഇന്ത്യയില്‍ എത്തിയതിന് ശേഷം മാത്രമേ തുടര്‍ യാത്രകള്‍ നടത്താനാവൂ.

 

 

 

Latest