Kerala
കിഴക്കമ്പലം ആക്രമണം; നാല് പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു
കൊച്ചി | കിഴക്കമ്പലത്ത് പോലീസിനെ അതിഥി തൊഴിലാളികളില്‍ ചിലര്‍ ആക്രമിച്ച സംഭവത്തില്‍ നാല് പ്രതികളെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു. മണിപ്പൂര്‍ സ്വദേശികളായ ആദ്യ മൂന്ന് പ്രതികളെയും ഝാര്‍ഖണ്ഡ് സ്വദേശിയായ പതിനാലാം പ്രതിയേയുമാണ് കസ്റ്റഡിയില്‍ വിട്ടത്. ആക്രമണത്തില്‍ പ്രധാന പങ്കുവഹിച്ചവരാണ് ഇവരെന്ന് പോലീസ് അറിയിച്ചു.
അതേസമയം, കിറ്റെക്‌സില്‍ നേരിട്ടെത്തി പരിശോധന നടത്തിയ ലേബര്‍ കമ്മീഷണര്‍ എസ് ചിത്ര തൊഴില്‍ മന്ത്രിക്ക് നല്‍കേണ്ട റിപ്പോര്‍ട്ട് ഇന്ന് തയാറാക്കും. രേഖകള്‍ ഉള്‍പ്പെടെ പരിശോധിച്ച് ഉടന്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കും. അതിഥി തൊഴിലാളികള്‍ പേലീസിനെ കരുതിക്കൂട്ടി ആക്രമിച്ചതാണെന്ന് ഇതുവരെ അന്വേഷണത്തില്‍ തെളിഞ്ഞിട്ടില്ലെന്ന് എ ഡി ജി പി. വിജയ് സാഖറെ പറഞ്ഞു. സംഘടിത കുറ്റതൃത്യങ്ങള്‍ തടയാന്‍ തുടര്‍ച്ചയായ പരിശോധന ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.




