Connect with us

dsf

ദുബൈ വ്യാപാരോത്സവം ഡിസം.15 മുതൽ 

നഗരത്തിൽ ഡ്രോണുകളുടെ ലൈറ്റ് ഷോയും ഉണ്ടാകും.

Published

|

Last Updated

ദുബൈ | ഈ വർഷത്തെ ദുബൈ വ്യാപാരോത്സവം (ഡി എസ് എഫ്)  ഡിസംബർ 15 മുതൽ ജനുവരി 29 വരെ. 46 ദിവസത്തെ പരിപാടിയിൽ വിനോദ വിസ്മയങ്ങൾ, സംഗീത കച്ചേരികൾ, ഫാഷൻ പരേഡുകൾ, ഷോപ്പിംഗ് ഡീലുകൾ, ഹോട്ടൽ ഓഫറുകൾ, നറുക്കെടുപ്പുകൾ എന്നിവയുണ്ടാകും.

28-ാമത് പതിപ്പാണ് ഇത്തവണത്തേതെന്ന് ദുബൈ ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെന്റ് സി ഇ ഒ അഹ്മദ് അൽ ഖാജ അറിയിച്ചു. ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെന്റ് ആണ് ഡിഎസ്എഫ് സംഘടിപ്പിക്കുന്നത്. നഗരത്തിൽ ഡ്രോണുകളുടെ ലൈറ്റ് ഷോയും ഉണ്ടാകും.

ഒരു കൂട്ടം ഡ്രോണുകൾ രാത്രി ആകാശത്ത് സുന്ദര ചിത്രങ്ങൾ സൃഷ്ടിക്കും. ഇത്തവണ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സന്ദർശകരെ പ്രതീക്ഷിക്കുന്നുവെന്നും ദൈർഘ്യമേറിയ വ്യാപാരോത്സവമാണിതെന്നും അദ്ദേഹം അറിയിച്ചു.

---- facebook comment plugin here -----

Latest