Connect with us

Uae

ദുബൈ; വിമാനത്താവളങ്ങളും കനത്ത തിരക്കിലേക്ക്

എമിറേറ്റ്‌സിൽ മാത്രം വിദേശത്തേക്ക് 23 ലക്ഷത്തിലധികം യാത്രക്കാർ

Published

|

Last Updated

ദുബൈ| ഡിസംബറിൽ ദുബൈ രാജ്യാന്തര വിമാനത്താവളമടക്കം രാജ്യത്തെ എയർപോർട്ടുകൾ കനത്ത തിരക്കിലായിരിക്കും. വിനോദസഞ്ചാരികളുടെ തിരക്കേറിയ സീസൺ ആരംഭിക്കുന്നതിനാലും യു എ ഇയിലെ ശരത്കാല സ്‌കൂൾ അവധി ദിനങ്ങളും ആഘോഷങ്ങളും വരുന്നതിനാലാണിത്. എമിറേറ്റ്‌സിൽ മാത്രം 23 ലക്ഷത്തിലധികം യാത്രക്കാർ വിദേശ യാത്ര നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.

യാത്രാ മുന്നറിയിപ്പുകളും സുരക്ഷാ ചട്ടങ്ങളും

യാത്രക്കാർ തിരക്കേറിയ കാർ പാർക്കുകൾ, വിമാനത്താവളത്തിലേക്കുള്ള വഴിയിലെ അധിക ഗതാഗതം, തിരക്കേറിയ ടെർമിനൽ എന്നിവയ്ക്കായി തയ്യാറെടുക്കണമെന്ന് എമിറേറ്റ്‌സ് നിർദേശിക്കുന്നു. കാലതാമസം ഒഴിവാക്കാൻ, യാത്രക്കാർ പുറപ്പെടുന്നതിന് കുറഞ്ഞത് മൂന്ന് മണിക്കൂർ മുമ്പെങ്കിലും വിമാനത്താവളത്തിൽ എത്തിച്ചേരണം. ഒന്നര മണിക്കൂർ മുമ്പ് ഇമിഗ്രേഷൻ പൂർത്തിയാക്കാനും വിമാനത്തിന് ഒരു മണിക്കൂർ മുമ്പ് ബോർഡിംഗ് ഗേറ്റിൽ എത്താനും നിർദേശിക്കുന്നു.

സമീപകാല നിയമ മാറ്റങ്ങളുടെ വെളിച്ചത്തിൽ, പവർ ബേങ്കുകൾ, സ്മാർട്ട് ബാഗുകൾ, ഇ-സിഗരറ്റുകൾ എന്നിവയിലെ നിയന്ത്രണങ്ങൾ ഉൾപ്പെടെയുള്ള ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. 100 വാട്ടിൽ താഴെയുള്ള പവർ ബാങ്കുകൾ ക്യാരി-ഓൺ ബാഗുകളിൽ സൂക്ഷിക്കണം. ബാഗുകളിൽ നീക്കം ചെയ്യാവുന്ന ബാറ്ററികൾ ഉണ്ടായിരിക്കുകയും പവർ ഓഫ് ചെയ്യുകയും വേണം.

യാത്ര സുഗമമാക്കുന്നതിന്, ആപ്പ് അല്ലെങ്കിൽ വെബ്സൈറ്റ് വഴി ഓൺലൈനായി ചെക്ക്-ഇൻ ചെയ്യാനും ഡിജിറ്റൽ ബോർഡിംഗ് പാസുകൾ നേടാനും എമിറേറ്റ്സ് യാത്രക്കാരെ പ്രോത്സാഹിപ്പിക്കുന്നു. യാത്രക്കാർക്ക് സിറ്റി ചെക്ക്-ഇൻ സൗകര്യം ഉപയോഗിക്കാം. ഫ്ലൈറ്റിന് 24 മണിക്കൂർ മുതൽ നാല് മണിക്കൂർ വരെ വിവിധ കേന്ദ്രങ്ങളുടെ ദൂരമനുസരിച്ച് ലഗേജ് സ്വീകരിക്കും. ഈ ലൊക്കേഷൻ ഉപയോഗിച്ച് വിമാനത്താവള ക്യൂ ഒഴിവാക്കി ലഗേജ് മുൻകൂട്ടി ഇറക്കാം.

ഷാർജയിലും ഈയിടെ “ഹോം ചെക്ക്-ഇൻ സേവനം’ ആരംഭിച്ചിട്ടുണ്ട്. ഇവിടെ ഏജന്റുമാർ യാത്രക്കാരുടെ വീട്ടിൽ നിന്നോ ഹോട്ടലിൽ നിന്നോ ഓഫീസിൽ നിന്നോ നേരിട്ട് ലഗേജ് ശേഖരിക്കുന്നു. ഫസ്റ്റ് ക്ലാസ് യാത്രക്കാർക്കും പ്ലാറ്റിനം സ്‌കൈവാർഡ്സ് അംഗങ്ങൾക്കും ഇത് സൗജന്യമാണ്.

 

---- facebook comment plugin here -----

Latest