Kerala
നെയ്യാറില്‍ മദ്യലഹരിയില്‍ മകന്‍ പിതാവിന്റെ നെഞ്ചിന് ഇടിച്ചു; പിതാവ് മരിച്ചു
ഇടിയേറ്റ് വീണ രവിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

തിരുവനന്തപുരം| നെയ്യാറില്‍ മദ്യലഹരിയില്‍ മകന്‍ പിതാവിന്റെ നെഞ്ചിന് ഇടിച്ചു. മകന്റെ ഇടിയേറ്റ പിതാവ് മരിച്ചു. കുറ്റിച്ചല്‍ സ്വദേശി രവി (65) ആണ് മരിച്ചത്. നെയ്യാര്‍ ഡാം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കുറ്റിച്ചലിലാണ് സംഭവം. മകന്‍ നിഷാദ് പിതാവ് രവിയുടെ നെഞ്ചിന് ഇടിക്കുകയായിരുന്നു. ഇടിയേറ്റ് വീണ രവിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മദ്യപിച്ച് വീട്ടിലെത്തി ബഹളം വെച്ച നിഷാദിനെ ചോദ്യം ചെയ്തതിനാണ് പിതാവിനെ ആക്രമിച്ചത്. നിഷാദിനെ പോലീസ് പിടികൂടിയിട്ടുണ്ട്. സ്വകാര്യ ആയുര്‍വേദ ആശുപത്രിയിലെ ഡ്രൈവറാണ് നിഷാദ്.
---- facebook comment plugin here -----