Connect with us

sirajlive expliner

ദ്രൗപതി മുർമുവോ യശ്വന്ത് സിൻഹയോ? രാഷ്ട്രപതിയെ നാളെ അറിയാം; വോട്ടെണ്ണൽ നടപടിക്രമങ്ങൾ ഇങ്ങനെ

നാളെ വെെകുന്നേരത്തോടെ ഫലം അറിയാം.

Published

|

Last Updated

ന്യൂഡൽഹി | ദ്രൗപതി മുർമു അല്ലെങ്കിൽ യശ്വന്ത് സിൻഹ – ഇന്ത്യയുടെ അടുത്ത രാഷ്ട്രപതി ആരാകുമെന്ന് നാളെ അറിയാം. രാഷ്ട്രപതി തിരെഞ്ഞടുപ്പിന്റെ വോട്ടെണ്ണൽ പാർലിമെന്റിൽ നാളെ നടക്കും. വെെകുന്നേരത്തോടെ ഫലം അറിയാം.

വോട്ടെണ്ണലിന്റെ നടപടിക്രമങ്ങൾ ഇങ്ങനെ

  • ആദ്യം റിട്ടേണിംഗ് ഓഫീസർമാർ വോട്ടുകൾ തരംതിരിച്ച് പരിശോധിക്കും.
  • എംപിമാർ പച്ച പേന ഉപയോഗിച്ചും എം എൽ ഇമാർ പിങ്ക് നിറമുള്ള പേന ഉപയോഗിച്ചും ബാലറ്റ് പേപ്പറുകളിൽ സ്ഥാനാർത്ഥികൾക്കുള്ള മുൻഗണനാ ക്രമം എഴുതിയിട്ടുണ്ട്.
  • രണ്ട് ട്രേകളുണ്ടാകും – ഒന്ന് ദ്രൗപതി മുർമുവിനും മറ്റൊന്ന് യശ്വന്ത് സിൻഹയ്ക്കും.
  • ആദ്യം എംഎൽഎമാരുടെ ബാലറ്റ് പേപ്പറുകളും പിന്നീട് എംപിമാരുടെയും ബാലറ്റ് പേപ്പറുകളും പരിശോധിക്കും.
  • മുർമുവിന്റെ പേര് ആദ്യം ലിസ്റ്റ് ചെയ്യുന്ന പേപ്പറുകൾ അവരുടെ ട്രേയിലും സിൻഹയുടേത് അദ്ദേഹത്തിന്റെ ട്രേയിലും നിക്ഷേപിക്കും.
  • ഒരു എംപിയുടെ വോട്ടുകളുടെ മൂല്യം 700 ണ്. അതേസമയം ഒരു എംഎൽഎയുടെ വോട്ടിന്റെ മൂല്യം അവരുടെ സംസ്ഥാനത്തെ ജനസംഖ്യയെ ആശ്രയിച്ചിരിക്കുന്നു.
  • ക്രമപ്പെടുത്തൽ പൂർത്തിയായ ശേഷം വോട്ടെണ്ണൽ ആരംഭിക്കും.
  • പാർലമെന്റ് ഹൗസിന്റെ റൂം നമ്പർ 73-ന് പുറത്ത് മീഡിയ സ്റ്റാൻഡ് സ്ഥാപിച്ചിട്ടുണ്ട്. വോട്ടെണ്ണൽ ആരംഭിച്ചാൽ ട്രെൻഡുകൾ അവിടെ അറിയിക്കും.
  • രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ വിജയി ഏറ്റവും കൂടുതൽ വോട്ട് നേടുന്ന സ്ഥാനാർത്ഥിയല്ല, ഒരു നിശ്ചിത ക്വാട്ടയേക്കാൾ കൂടുതൽ വോട്ട് നേടുന്നയാളാണ്. ഓരോ സ്ഥാനാർത്ഥിക്കും പോൾ ചെയ്ത വോട്ടുകൾ ചേർത്ത് തുകയെ രണ്ടായി ഹരിച്ച് അതിൽ ‘1’ ചേർത്താണ് ക്വാട്ട നിർണ്ണയിക്കുന്നത്. ഈ മൂല്യത്തേക്കാൾ കൂടുതൽ വോട്ട് നേടുന്ന സ്ഥാനാർത്ഥിയായിരിക്കും വിജയി.
  • വൈകുന്നേരത്തോടെ ഫലം പ്രഖ്യാപിക്കും.

Latest