Connect with us

dr vandana das

ഡോ. വന്ദന ദാസിന്റെ സംസ്കാരം ഇന്ന്

ഉച്ചക്ക് രണ്ടോടെയാണ് കടുത്തുരുത്തി മുട്ടുച്ചിറയിലെ വീട്ടുവളപ്പിൽ സംസ്‌കാരം നടക്കുക.

Published

|

Last Updated

കോട്ടയം | കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ പോലീസ് കസ്റ്റഡിയിലുള്ളയാളുടെ കുത്തേറ്റ് കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ സംസ്കാരം ഇന്ന്. പൊതുദർശനത്തിനും ചടങ്ങുകള്‍ക്കും ശേഷം ഉച്ചക്ക് രണ്ടോടെയാണ് കടുത്തുരുത്തി മുട്ടുച്ചിറയിലെ വീട്ടുവളപ്പിൽ സംസ്‌കാരം നടക്കുക. വീട്ടുമുറ്റത്ത് തയ്യാറാക്കിയ പന്തലില്‍ രാവിലെ മുതല്‍ പൊതുദര്‍ശനം ആരംഭിച്ചു.

പൊതു ദര്‍ശനത്തോടനുബന്ധിച്ച് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രിയ നാട്ടുകാരിയെ കാണാൻ നൂറുകണക്കിന് പേരാണ് എത്തിയത്. പലരും വിതുമ്പലടക്കാൻ പ്രയാസപ്പെട്ടു. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ നിന്നും വീട്ടിലെത്തിച്ചത്.

ഇന്നലെ പോസ്റ്റുമോർട്ടത്തിന് ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വന്ദനയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും കോണ്‍ഗ്രസ് നേതാവ് വി എം സുധീരനുമടക്കം നിരവധി പ്രമുഖർ ആശുപത്രിയിലെത്തി അന്തിമോപചാരമർപ്പിച്ചു. വന്ദന പഠിച്ച കൊല്ലം അസീസിയ മെഡിക്കല്‍ കോളേജിലും പൊതുദര്‍ശനമുണ്ടായിരുന്നു.

Latest