Connect with us

Gulf

ഡോ. സ്വാലിഹ്: വിടവാങ്ങിയത് വിശുദ്ധ കഅബയുടെ 109-ാം താക്കോൽ സൂക്ഷിപ്പുകാരൻ

100 തവണ കഅബ കഴുകൽ ചടങ്ങിൽ പങ്കെടുത്തു

Published

|

Last Updated

മക്ക | വിശുദ്ധ കഅബയുടെ താക്കോൽ സൂക്ഷിപ്പ്കാരിൽ 109-ാമനാണ് ഇന്നലെ വിടവാങ്ങിയ ഡോ. സ്വാലിഹ് ബിൻ സൈൻ അൽ-ആബിദീൻ അൽ-ഷൈബി. 79 വയസ്സിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

16 നൂറ്റാണ്ടുകൾക്ക് മുമ്പ് ഖുസൈബിൻ ഖിലാബിൻ്റെ കൈകളിൽ നിന്ന് ആരംഭിച്ച കഅബയുടെ താക്കോൽ സൂക്ഷിപ്പ് ചുമതലയാണ് താവഴിയായി ഡോ. സ്വാലിഹിൽ എത്തിയത്. അബ്ദുൽ അസീസ് ബിൻ അബ്ദുൽറഹ്മാൻ അൽ സഊദ് രാജാവിന്റെ കാലത്താണ് അൽ-ഷൈബി കുടുംബം കഅബയുടെ താക്കോൽ സൂക്ഷിപ്പ് ചുമതല ഏറ്റെടുക്കുന്നത്. കഅബയുടെ സംരക്ഷണം, കിസ്‌വ മാറ്റൽ, അറ്റകുറ്റപണികൾ, സന്ദർശകരെ സ്വീകരിക്കൽ എന്നിവയാണ് താക്കോൽ സൂക്ഷിപ്പ്കാരുടെ പ്രധാന ചുമതലകൾ.

അബ്ദുൽ അസീസ് ബിൻ അബ്ദുല്ല ബിൻ അബ്ദുൽ ഖാദർ അൽ-ഷൈബി, അദ്‌നാൻ അമിൻ അൽ-ഷൈബി, അബ്ദുൾ ഖാദർ ബിൻ താഹ ബിൻ അബ്ദുല്ല ബിൻ അബ്ദുൽ ഖാദർ അൽ-ഷൈബി എന്നിവരായിരുന്നു മുൻ താക്കോൽ സൂക്ഷിപ്പ്കാർ. ശരീഅത്ത് നിയമത്തിൽ ബിരുദവും, ഉമ്മുൽ-ഖുറ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദവും, ഡോക്ടറേറ്റും ലഭിച്ചിട്ടുണ്ട്. അൽ-ഷൈബി കുടുംബം ഇസ്‌ലാമിക ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട കുടുംബങ്ങളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്.

2023 ൽ കിംഗ് അബ്ദുൽ അസീസ് ഇൻഡസ്ട്രിയൽ കോംപ്ലക്‌സിൻ്റെ ആസ്ഥാനത്ത് നടന്ന കിസ്‌വ കൈമാറ്റ ചടങ്ങിൽ ഷൈബി ഹറം ഇമാമും ഇരുഹറം കാര്യാലയ മേധാവിയുമായ ശൈഖ് ഡോ. അബ്ദുൾ റഹ്മാൻ ബിൻ അബ്ദുൽ അസീസ് അൽ-സുദൈസിൽ നിന്നും കഅബയെ അണിയിക്കാനുള്ള കിസ്‌വ ഏറ്റുവാങ്ങുന്നു

ഡോ. സ്വാലിഹ് അധ്യാപകനായാണ് ആദ്യം ജോലിയിൽ പ്രവേശിച്ചത്. പിന്നീട് ഉമ്മുൽ ഖുറ യൂണിവേഴ്സിറ്റിയിൽ ലക്ചറർ, അസിസ്റ്റൻ്റ് പ്രൊഫസർ, ഏഴര വർഷം ഡോക്ട്രിൻ ഡിപ്പാർട്ട്മെൻ്റിൻ്റെ തലവൻ, ഫഹദ് രാജാവിൻ്റെ കാലത്ത് റിയാദിൽ സ്ഥാപിതമായ പുതിയ ശൂറാ കൗൺസിലിൽ അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1980-ൽ അമ്മാവൻ ഷെയ്ഖ് അബ്ദുൽ ഖാദിർ അൽ-ഷൈബിയുടെ പിൻഗാമിയായി സ്ഥാനം ഏറ്റെടുത്ത ശേഷം മരണം വരെ ഈ സ്ഥാനത്ത് തുടരുകയായിരുന്നു. 100 തവണ കഅബ കഴുകൽ ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.

മസ്ജിദുൽ ഹറമിൽ നടന്ന ജനാസ നിസ്കാരത്തിന് ശേഷം ജന്നത്തുൽ മുഅല്ലയിൽ മാതാപിതാക്കളുടെയും കുടുംബങ്ങളുടെയും അടുത്താണ് ഖബറടക്കിയത്.

---- facebook comment plugin here -----

Latest