Kerala
' ജി സുധാകരന്‍ കാണിച്ചത് ചെറ്റത്തരം; കെ സുധാകരന്‍ എടുത്ത നിലപാടാണ് നല്ലത് '
തനിക്കു എന്തോ പ്രത്യേകത ഉണ്ടെന്നാണ് ജി സുധാകരന്‍ കരുതുന്നത്.
തിരുവനന്തപുരം | സിപിഎം വിട്ട മുന്‍മന്ത്രി ജി സുധാകരനെതിരെ മുഖ്യമന്ത്രി. ജി സുധാകരന്‍ കാണിച്ചത് ചെറ്റത്തരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആലപ്പുഴയിലെ തലമുതിര്‍ന്ന നേതാവായ ജി സുധാകരന്‍ കാണിച്ചത് വലിയ വഞ്ചനയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം.
കേരളത്തില്‍ നിരവധിപേര്‍ രണ്ട് ടേം നിബന്ധനയുടെ ഭാഗമായി സ്ഥാനങ്ങളില്‍നിന്നു മാറി.അവരെല്ലാം കഴിവുള്ളവരാണ്. അക്കൂട്ടത്തില്‍ ഒരാളാണ് സുധാകരനും. തനിക്കു എന്തോ പ്രത്യേകത ഉണ്ടെന്നാണ് ജിസുധാകരന്‍ കരുതുന്നത്. എന്നാല്‍ പാര്‍ട്ടിക്ക് എല്ലാവരും സമന്‍മാരാണെന്നും മുഖ്യമന്ത്രി പറഞ്ഞു
ഒരു പാര്‍ട്ടി എന്ന നിലയ്ക്ക് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ എടുത്ത നിലപാടാണ് നല്ലത്. കെ സുധാകരന്‍ മത്സരിക്കണമെന്ന് ആഗ്രഹിച്ചു. എന്നാല്‍ എംപിമാര്‍ മത്സരിക്കേണ്ടതില്ല എന്ന നിലപാടാണ് പാര്‍ട്ടിയെടുത്തത്. ഇതിന്റെ പേരില്‍ പല അഭ്യൂഹങ്ങളും പ്രചരിച്ചെങ്കിലും അദ്ദേഹം പാര്‍ട്ടിക്ക് വിധേയനായി നിന്നു. അത് നല്ല കാര്യമാണ്. അങ്ങനെയാണ് ഒരു പാര്‍ട്ടിക്കാരന്‍ ചെയ്യേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേ സമയം ജി സുധാകരന്‍ എത്രവലിയ ചെറ്റത്തരമാണ് കാണിച്ചതെന്ന് കാണേണ്ടതാണ്. അതിനെ ചെറ്റത്തരം എന്ന വാക്കിനപ്പും ഒന്നുമില്ല. വഞ്ചനക്ക് ഇതില്‍പരം വിശേഷണമില്ല. പാര്‍ട്ടി അര്‍പ്പിച്ച വിശ്വാസം മുഴുവന്‍ കളഞ്ഞു കുളിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു



