Connect with us

Kerala

എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; കാസര്‍കോട് ഷാനവാസ് പാദൂര്‍

താനൂരില്‍ മുഹമ്മദ് സമീറും, വള്ളിക്കുന്ന് സിപി മുസ്തഫയും മത്സരിക്കും

Published

|

Last Updated

തിരുവനന്തപുരം |  എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. കാസര്‍കോട് നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി ഷാനവാസ് പാദൂര്‍ മത്സരിക്കും. താനൂരില്‍ മുഹമ്മദ് സമീറും, വള്ളിക്കുന്ന് സിപി മുസ്തഫയും മത്സരിക്കും

മുന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും യുവജന നേതാവുമായ ഷാനവാസ് പാദൂരാണ് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി. 2020ലെ ജില്ല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ നിരീക്ഷകരെ അമ്പരിപ്പിച്ച് ചെങ്കള ഡിവിഷനില്‍ അട്ടിമറി വിജയം നേടിയ കരുത്തില്‍ ഷാനവാസ് പാദൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായത്.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരിക്കെ നടത്തിയ വികസ ഇടപെടലുകളും മണ്ഡലത്തെങ്ങുമുള്ള ജനസ്വാധീനവും ഷാനവാസ് കടുത്ത മത്സരം കാഴ്ച വയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2020ല്‍ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ചെങ്കള ഡിവിഷനില്‍ അട്ടിമറി വിജയം നേടിയ ആളാണ് ഷാനവാസ് പാദൂര്‍. നിലവില്‍ ചട്ടഞ്ചാല്‍ കോ ഓപ്പറേറ്റീവ് അര്‍ബന്‍ സൊസൈറ്റി പ്രസിഡന്റും ഇന്ദിരാജി കള്‍ചറല്‍ ആന്‍ഡ് പാലിയേറ്റീവ് ഫോറം ജില്ലാപ്രസിഡന്റുമാണ്.

 

---- facebook comment plugin here -----

Latest