Ongoing News
ഡോ. മുഹമ്മദ് നാസർ മൂപ്പൻ നിര്യാതനായി
ആസ്റ്റർ ഡി എം ഹെൽത്ത് കെയർ സ്ഥാപകനും ചെയർമാനുമായ ഡോ. ആസാദ് മൂപ്പന്‍റെ സഹോദരിയുടെ മകനായ നാസർ സ്ഥാപനത്തിന്‍റെ വളർച്ചയിൽ വലിയ പങ്കുവഹിച്ച വ്യക്തിത്വമാണ്
ദുബൈ | ആസ്റ്റർ ഡി എം ഹെൽത്ത് കെയർ ഖത്വർ മെഡിക്കൽ ഡയറക്ടറും ഇ എൻ ടി കൺസൽട്ടന്‍റുമായ ഡോ. മുഹമ്മദ് നാസർ മൂപ്പൻ (69) ദുബൈയിൽ നിര്യാതനായി. പ്രമുഖ ഇ എൻ ടി ഡോക്ടർ എന്ന നിലയിൽ ഖത്വർ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
കോഴിക്കോട് മെഡിക്കൽ കോളജ്, ജെ ജെ എം മെഡിക്കൽ കോളജ് മൈസൂർ എന്നിവിടങ്ങളിൽ നിന്ന് പഠനം പൂർത്തിയാക്കിയ ഡോ. നാസർ 2002ലാണ് ആസ്റ്റർ ഡി എം ഹെൽത്ത് കെയറിലെത്തിയത്. ആസ്റ്റർ ഡി എം ഹെൽത്ത് കെയർ സ്ഥാപകനും ചെയർമാനുമായ ഡോ. ആസാദ് മൂപ്പന്‍റെ സഹോദരിയുടെ മകനായ നാസർ സ്ഥാപനത്തിന്‍റെ വളർച്ചയിൽ വലിയ പങ്കുവഹിച്ച വ്യക്തിത്വം കൂടിയാണ്.
പിതാവ്: പരേതനായ ഡോ. സൈനുദ്ധീൻ മൂപ്പൻ, മാതാവ്: പരേതയായ സുലൈഖ. ഭാര്യ: വാഹിദ. മക്കൾ: നദ, നിമ്മി (ഇരുവരും ദുബൈ), സൈൻ (ആസ്ത്രേലിയ). മരുമക്കൾ: ഹാനി, ദർവീശ്, നഹീദ.







