Kerala
ഇന്ത്യ സഖ്യത്തിന് തിരിച്ചടി; മണ്ഡല പുനര്‍നിര്‍ണയ ബില്ലിനെ ഡി എം കെ പിന്തുണക്കും
തമിഴ്നാടിൻ്റെ താൽപ്പര്യം സംരക്ഷിക്കുമെന്നും പ്രാതിനിധ്യത്തിന് കുറവുണ്ടാകില്ലെന്നും സ്റ്റാലിൻ വ്യക്തമാക്കി.
ഡൽഹി| മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണയ്ക്കാൻ തീരുമാനിച്ച് ഡി എം കെ. പാർട്ടിയുടെ നിലപാട് മാറ്റം കേന്ദ്ര സർക്കാരിന് വലിയ നേട്ടമായി. 2025 മാർച്ചിൽ 25 വർഷത്തേക്ക് മണ്ഡല പുനർനിർണയം വേണ്ടെന്ന് ആവശ്യപ്പെട്ടിരുന്ന ഡി എം കെയാണ് ഇപ്പോൾ ബില്ലിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.
തമിഴ്നാടിൻ്റെ താൽപ്പര്യം സംരക്ഷിക്കുമെന്നും പ്രാതിനിധ്യത്തിന് കുറവുണ്ടാകില്ലെന്നും സ്റ്റാലിൻ വ്യക്തമാക്കി. ബില്ലിനെ പിന്തുണയ്ക്കാൻ ഡിഎംകെ തീരുമാനിച്ചതായും 50 ശതമാനം വർദ്ധനവ് അംഗീകരിക്കുന്നുവെന്നും പാർട്ടി നേതാന് എ. രാജ എംപി വ്യക്തമാക്കി. 7.18 ശതമാനം സീറ്റിൻ്റെ അനുപാതം നിലനിർത്തണമെന്നും മണ്ഡല പുനർനിർണ്ണയം ന്യായമായി വേണമെന്നും ഡിഎംകെ ആവശ്യപ്പെട്ടിരുന്നു. 50 ശതമാനം സീറ്റ് വർദ്ധിക്കുമ്പോൾ 7.21 ശതമാനം വർദ്ധനവുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ആറുമാസമായി നടന്ന ചർച്ചകളാണ് നിലപാട് മാറ്റത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്.
അതേസമയം, ഇന്ത്യാ സഖ്യത്തിന്റെ അംഗബലത്തിൽ ആശങ്കയില്ലെന്ന് എൻ കെ പ്രേമചന്ദ്രൻ എംപി പ്രതികരിച്ചു. എംപിമാർക്ക് ത്രീ ലൈൻ വിപ്പ് നൽകിയിട്ടുണ്ട്. ഡിഎംകെയുടെയും ശരദ് പവാർ വിഭാഗം എൻസിപിയുടെയും പിന്തുണയുണ്ടെങ്കിലും ബിൽ പാസാക്കാൻ സർക്കാരിന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: DMK has decided to back the delimitation bill, shifting from its March 2025 stance opposing delimitation for 25 years and giving the central government a major boost. MK Stalin and A Raja said Tamil Nadu’s share and 50 percent seat increase formula align with their concerns. Meanwhile, NK Premachandran said the INDIA bloc is confident with a three-line whip and believes the bill will not pass.


