National
ഡി.കെ ശിവകുമാര്‍ പൂര്‍ണ തൃപ്തന്‍: കെ.സി വേണുഗോപാല്‍
സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കിയുള്ള ഫോര്‍മുലയില്‍ ഡി.കെ ശിവകുമാര്‍ പൂര്‍ണ തൃപ്തനാണ്.
ബെംഗളുരു| സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കിയുള്ള ഫോര്‍മുലയില്‍ ഡി.കെ ശിവകുമാര്‍ പൂര്‍ണ തൃപ്തനാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. ഇരുവരും ഒരേ വിമാനത്തിലാണ് കര്‍ണാടകയിലേക്ക് മടങ്ങുന്നതെന്നും ശിവകുമാറിനെക്കുറിച്ച് അറിയാത്തവരാണ് അനാവശ്യ പരാമര്‍ശങ്ങള്‍ നടത്തുന്നതെന്നും വേണുഗോപാല്‍ പറഞ്ഞു.
ശിവകുമാര്‍ മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദം ഉന്നയിച്ചിരുന്നു. അദ്ദേഹത്തിന്റേത് കഠിനമായി അധ്വാനിച്ച് നേടിയ വിജയമാണ്. മുഖ്യമന്ത്രി പദത്തിന് ആഗ്രഹമുണ്ടാകുന്നത് സ്വാഭാവികമാണ്. അതില്‍ തെറ്റെന്താണെന്നും വേണുഗോപാല്‍ ചോദിച്ചു.
സിദ്ധരാമയ്യ മുഖ്യമന്ത്രിയും ഡി.കെ ശിവകുമാര്‍ ഏക ഉപമുഖ്യമന്ത്രിയുമായി ശനിയാഴ്ച്ച പുതിയ മന്ത്രിസഭ കര്‍ണാടകയില്‍ അധികാരമേല്‍ക്കും.







