Connect with us

Malappuram

എസ് എസ് എഫ് കാമ്പസ് ഇഫ്താര്‍ മീറ്റ് ജില്ലാ ഉദ്ഘാടനം

ജില്ലയിലെ കാമ്പസുകളില്‍ ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ ദിവസവും എസ് എസ് എഫ് കാമ്പസ് സിണ്ടിക്കേറ്റിന് കീഴില്‍ ഇഫ്താര്‍ മീറ്റ് സംഘടിപ്പിക്കുന്നുണ്ട്

Published

|

Last Updated

തേഞ്ഞിപ്പാലം | റമസാന്‍ കാമ്പയിനിന്റെ ഭാഗമായി കാമ്പസ് സിണ്ടിക്കേറ്റിനു കീഴില്‍ നടക്കുന്ന ഇഫ്താര്‍ മീറ്റിന്റെ മലപ്പുറം വെസ്റ്റ് ജില്ലാ ഉദ്ഘാടനം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എന്‍ജിനീയറിങ് കോളേജില്‍ വെച്ച് നടന്നു. വിശുദ്ധ ഖുര്‍ആന്‍ മാനവരാശിയുടെ വെളിച്ചം എന്ന പ്രമേയത്തിലാണ് ക്യാമ്പസ് ഇഫ്താര്‍ മീറ്റ് നടക്കുന്നത്.

എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഇല്യാസ് സഖാഫി കൂമണ്ണ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ കാമ്പസുകളില്‍ ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ ദിവസവും എസ് എസ് എഫ് കാമ്പസ് സിണ്ടിക്കേറ്റിന് കീഴില്‍ ഇഫ്താര്‍ മീറ്റ് സംഘടിപ്പിക്കുന്നുണ്ട്. കാമ്പയിന്റെ ഭാഗമായി കാമ്പസുകളില്‍ അഹ്ലന്‍ റമസാന്‍, റമസാന്‍ റിഫ്‌ലക്ഷന്‍സ് തുടങ്ങി വിവിധ പദ്ധതികള്‍ നടന്നു വരുന്നുണ്ട്. എസ് എസ് എഫ് ജില്ലാ സെക്രട്ടറി മന്‍സൂര്‍ പുത്തന്‍പള്ളി, ജില്ലാ കാമ്പസ് സിന്റിക്കേറ്റ് അംഗം മുഹ്‌സിന്‍, എസ് എസ് എഫ് തേഞ്ഞിപ്പലം ഡിവിഷന്‍ പ്രസിഡന്റ് ഹിദായത്തുള്ള അദനി തുടങ്ങിയവര്‍ സംബന്ധിച്ചു.