Kerala
ചെറുവത്തൂർ മട്ടലായിൽ ദേശീയപാതയിലെ വിള്ളൽ; അന്വേഷണത്തിന് ഉത്തരവിട്ട് കലക്ടർ
കഴിഞ്ഞദിവസം രാത്രി പെയ്ത മഴയിലാണ് നിർമാണം നടന്നുകൊണ്ടിരിക്കുന്ന ദേശീയപാതയിൽ വിള്ളൽ രൂപപ്പെട്ടത്.
കാസർകോട്| ചെറുവത്തൂർ മട്ടലായിൽ ദേശീയപാതയിൽ വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന് അന്വേഷണത്തിന് ഉത്തരവിട്ട് ജില്ല കലക്ടർ. അടിയന്തര പരിശോധന നടത്തി റിപ്പോർട്ട് നൽകണം. സർവിസ് റോഡിലും വിള്ളൽ കണ്ടെത്തി.
കഴിഞ്ഞ മഴക്കാലത്ത് ഇവിടെ നിരന്തരം കുന്നിടിയുന്ന സാഹചര്യം ഉണ്ടായിരുന്നു. മട്ടലായി ശിവക്ഷേത്രത്തിന് സമീപം 50 മീറ്റർ അധികം നീളത്തിൽ വിള്ളൽ കണ്ടെത്തിയത്. ഇവിടെ റോഡ് അമർന്ന നിലയിലുമാണ്.
കഴിഞ്ഞദിവസം രാത്രി പെയ്ത മഴയിലാണ് നിർമാണം നടന്നുകൊണ്ടിരിക്കുന്ന ദേശീയപാതയിൽ വിള്ളൽ രൂപപ്പെട്ടത്. ചെറിയ മഴയിൽ വീണ്ടും ദേശീയപാത തകരാൻ തുടങ്ങിയത് നാട്ടുകാരെ ആശങ്കയിൽ ആക്കിയിട്ടുണ്ട്.
കഴിഞ്ഞ മഴക്കാലത്ത് റോഡ് തകർന്നും കുന്നിടിഞ്ഞും വലിയ ദുരന്തമാണ് മേഖലയിൽ ഉണ്ടായത്. വിള്ളലിൽ മഴവെള്ളം ഇറങ്ങാൻ ഇടയായാൽ, വിള്ളൽ വലുതായി വലിയ അപകടങ്ങൾക്ക് സാധ്യതയുണ്ട്. അപകടാവസ്ഥ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന്, ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.







