National
ഡല്‍ഹി മാളവ്യനഗറിലെ ഹോട്ടലിലെ തീപിടിത്തം: പാചകക്കാരന്‍ അറസ്റ്റില്‍
ബുധനാഴ്ച പുലര്‍ച്ചെയാണ് മാളവ്യനഗറിലെ ഹോട്ടലില്‍ വന്‍ തീപിടിത്തമുണ്ടായത്
ന്യൂഡല്‍ഹി| ദക്ഷിണ ഡല്‍ഹി മാളവ്യനഗറിലെ ഹോട്ടലിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് പാചകക്കാരന്‍ അറസ്റ്റില്‍. തീപിടിത്തത്തില്‍ വിദേശികള്‍ ഉള്‍പ്പെടെ 21 പേര്‍ മരിച്ച സംഭവത്തില്‍ പാചകക്കാരന്റെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി ഡല്‍ഹി പോലീസ് അറിയിച്ചു. സംഭവത്തില്‍ മറ്റ് ചിലരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ബുധനാഴ്ച പുലര്‍ച്ചെയാണ് മാളവ്യനഗറിലെ ഫ്ളറിഷ് സ്റ്റേ ബിഎന്‍ബി ഹോട്ടലില്‍ വന്‍ തീപിടിത്തമുണ്ടായത്. തീപിടിത്തത്തില്‍ 17 വിദേശികള്‍ ഉള്‍പ്പെടെ 21 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. അന്വേഷണത്തിനിടെ കെട്ടിടത്തില്‍ ഗുരുതര സുരക്ഷാ വീഴ്ചകളും അഗ്നിസുരക്ഷാ സംവിധാനത്തില്‍ വലിയ പോരായ്മകളും കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. കെട്ടിടത്തിലെ സുരക്ഷാ വീഴ്ചകളാണ് മരണസംഖ്യ വര്‍ധിക്കാന്‍ കാരണമായതെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് ഹോട്ടലിന്റെ ഉടമ ലവ്കേഷ് ബജാജ്, സ്വീറ്റി സര്‍ക്കാര്‍, പുഷ്പോ സര്‍ക്കാര്‍ എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണം പൂര്‍ത്തിയാക്കി പ്രതികള്‍ക്കെതിരെ കോടതിയില്‍ കുറ്റപത്രവും സമര്‍പ്പിച്ചിട്ടുണ്ട്. ഉടമ ലവ്കേഷ് ബജാജിനെ നാല് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
Content Highlights:
The Delhi Police arrested a hotel cook following a devastating fire at Flourish Stay BnB in Malviya Nagar which claimed 21 lives. Investigators revealed that the cook’s severe negligence was the primary cause triggering the massive blaze that trapped several foreign nationals. The building was found to have serious fire safety violations and was illegally operating 28 rooms instead of its permitted limit.







