Connect with us

National

ഡല്‍ഹി മദ്യനയ അഴിമതി കേസ്: അരവിന്ദ് കെജ്രിവാളിന്റെ പിഎയെ ഇഡി ചോദ്യം ചെയ്തു

അഴിമതി ആരോപണക്കേസില്‍ ഇഡിയുടെ കുറ്റപത്രത്തില്‍ കെജ്രിവാളിന്റെ പേര് പരാമര്‍ശിച്ച് ആഴ്ചകള്‍ക്ക് ശേഷമാണ് നടപടി

Published

|

Last Updated

ന്യൂഡല്‍ഹി| ഡല്‍ഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പേഴ്സണല്‍ അസിസ്റ്റന്റ് ബിഭാവ് കുമാറിനെ ഇഡി ചോദ്യം ചെയ്തു. 2021-22 ലെ ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട് ഇഡി രജിസ്റ്റര്‍ ചെയ്ത കേസിലാണ് ചോദ്യം ചെയ്യല്‍.

അഴിമതി ആരോപണക്കേസില്‍ ഇഡിയുടെ കുറ്റപത്രത്തില്‍ കെജ്രിവാളിന്റെ പേര് പരാമര്‍ശിച്ച് ആഴ്ചകള്‍ക്ക് ശേഷമാണ് നടപടി. മദ്യവ്യവസായിയും മദ്യനയ അഴിമതിക്കേസിലെ മുഖ്യപ്രതിയുമായ സമീര്‍ മഹേന്ദ്രു അരവിന്ദ് കെജ്രിവാളുമായി വീഡിയോ കോളില്‍ സംസാരിച്ചുവെന്ന് ഇഡിയുടെ കുറ്റപത്രത്തില്‍ പറയുന്നു. എന്നാല്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആരോപണങ്ങളില്‍ സത്യമില്ലെന്നും സമീര്‍ മഹേന്ദ്രിന്റെ മൊഴി നിര്‍ബന്ധിച്ച് പറയിപ്പിച്ചതാണെന്നും കോടതിയെ അറിയിച്ചതായി എഎപി വൃത്തങ്ങള്‍ അവകാശപ്പെട്ടു.

കൂടാതെ കേന്ദ്ര സര്‍ക്കാര്‍ മാതൃകയിലാണ് ഇഡി ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഡല്‍ഹി മുഖ്യമന്ത്രി് കെജ്രിവാള്‍ ആരോപിച്ചു.

 

 

 

 

 

 

---- facebook comment plugin here -----

Latest