Connect with us

National

ഡല്‍ഹി എക്സൈസ് നയ അഴിമതി: മന്ത്രി സത്യേന്ദര്‍ ജെയിനെ സിബിഐ ചോദ്യം ചെയ്തു

വരുമാന സ്രോതസ്സുകള്‍ക്ക് ആനുപാതികമല്ലാത്ത തരത്തില്‍ സ്വത്ത് സമ്പാദിച്ചുവെന്നായിരുന്നു എഫ്ഐആറിലെ ആരോപണം.

Published

|

Last Updated

ന്യൂഡല്‍ഹി |  എക്സൈസ് നയ അഴിമതിയുമായി ബന്ധപ്പെട്ട് തിഹാര്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മന്ത്രി സത്യേന്ദര്‍ ജെയിനെ സിബിഐ ചോദ്യം ചെയ്തു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വെള്ളിയാഴ്ചയാണ് അന്വേഷണ ഏജന്‍സി ജഡ്ജി എം.കെ.നാഗ്പാലിന് മുമ്പാകെ അപേക്ഷ നല്‍കിയിരുന്നത്.

കോടതി ഉത്തരവിനെത്തുടര്‍ന്ന് തിങ്കളാഴ്ചയാണ് സിബിഐ സത്യേന്ദര്‍ ജെയിനെ ചോദ്യം ചെയ്തതെന്ന് അഭിഭാഷകന്‍ മുഹമ്മദ് ഇര്‍ഷാദ് പറഞ്ഞു. സത്യേന്ദര്‍ ജെയിന്‍ ഇപ്പോള്‍ ഇഡി രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ തിഹാര്‍ ജയിലിലാണ്.

എക്സൈസ് നയം-പണം വെളുപ്പിക്കല്‍ കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന എഎപിയുടെ കമ്മ്യൂണിക്കേഷന്‍ ഇന്‍ ചാര്‍ജ് വിജയ് നായരെയും സിബിഐ ചോദ്യം ചെയ്തതായി അഭിഭാഷകന്‍ പറഞ്ഞു.

ഡല്‍ഹി സര്‍ക്കാരില്‍ മന്ത്രിയായിരിക്കെ 2015 ഫെബ്രുവരി 14 മുതല്‍ 2017 മേയ് 31 വരെയുള്ള കാലയളവില്‍ ജെയിന്‍ വരുമാന സ്രോതസ്സുകള്‍ക്ക് ആനുപാതികമല്ലാത്ത തരത്തില്‍ സ്വത്ത് സമ്പാദിച്ചുവെന്നായിരുന്നു എഫ്ഐആറിലെ ആരോപണം.