Connect with us

National

'ഇന്ത്യ' സഖ്യത്തിന്റെ പ്രതിനിധി സംഘം മണിപ്പൂരിൽ; ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു

എംപിമാർ ജൂലൈ 30 വരെ ഇവിടെ തങ്ങി സ്ഥിതിഗതികൾ വിലയിരുത്തും

Published

|

Last Updated

ഇംഫാൽ | പ്രതിപക്ഷ സഖ്യമായ ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റ് ഇൻക്ലൂസീവ് അലയൻ (ഇന്ത്യ) സിന്റെ പ്രതിനിധി സംഘം കലാപ ബാധിതമായ മണിപ്പൂരിൽ സന്ദർശനം നടത്തുന്നു. പ്രതിപക്ഷ സഖ്യത്തിൽ നിന്നുള്ള 21 എംപിമാരുടെ പ്രതിനിധി സംഘം ശനിയാഴ്ചയാണ് മണിപ്പൂരിലെത്തിയത്. തുടർന്ന് സംഘം ചുരാചന്ദ്പൂരിലെത്തി. ഇവിടെ ദുരിതാശ്വാസ ക്യാമ്പിലെ അക്രമത്തിനിരയായവരെ കണ്ടു.

എംപിമാർ ജൂലൈ 30 വരെ ഇവിടെ തങ്ങി സ്ഥിതിഗതികൾ വിലയിരുത്തും. സംസ്ഥാനത്ത് മൂന്ന് മാസമായി തുടരുന്ന അക്രമ സംഭവങ്ങളെക്കുറിച്ചും ഇവിടുത്തെ ജനങ്ങളുടെ പ്രശ്‌നങ്ങൾക്കുള്ള പരിഹാരത്തെക്കുറിച്ചും പ്രതിനിധി സംഘം സർക്കാരിനും പാർലമെന്റിനും റിപ്പോർട്ട് നൽകും.

അധീർ രഞ്ജൻ ചൗധരി – കോൺഗ്രസ്, ഗൗരവ് ഗൊഗോയ് – കോൺഗ്രസ്, സുസ്മിത ദേവ്- ടിഎംസി, മഹുവ മാജ്ഹി – ജെഎംഎം, കനിമൊഴി – ഡിഎംകെ, മുഹമ്മദ് ഫൈസൽ – എൻസിപി, ജയന്ത് ചൗധരി – ആർഎൽഡി, മനോജ് കുമാർ ഝാ – ആർജെഡി, എൻ.കെ.പ്രേമചന്ദ്രൻ – ആർ.എസ്.പി, ടി തിരുമാവളൻ- വിസികെ, രാജീവ് രഞ്ജൻ എന്ന ലാലൻ സിംഗ് – ജെ.ഡി.യു, അനിൽ പ്രസാദ് ഹെഗ്‌ഡെ – ജെ.ഡി.യു, എ.എ.റഹീം-സി.പി.എം, സന്തോഷ് കുമാർ – സി.പി.ഐ, ജാവേദ് അലി ഖാൻ- എസ്പി, ഇ ടി മൊഹമ്മദ് ബഷീർ – ഐയുഎംഎൽ, സുശീൽ ഗുപ്ത, അരവിന്ദ് സാവന്ത് – ശിവസേന (ഉദ്ധവ് വിഭാഗം), ഡി രവികുമാർ – ഡിഎംകെ, ഫൂലോ ദേവി നേതം – ഐഎൻസി, കെ സുരേഷ് – കോൺഗ്രസ് എന്നിവരാണ് സംഘത്തിലുള്ളത്.

അതിനിടെ, മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരായി പരേഡ് ചെയ്ത കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് സിബിഐ അന്വേഷണം ആരംഭിച്ചു. കേസിന്റെ അന്വേഷണം സിബിഐക്ക് വിടുന്നത് സംബന്ധിച്ച് ജൂലൈ 27ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

Latest