Indian Super League football
അപരാജിത കുതിപ്പിന് ശേഷം ബ്ലാസ്റ്റേഴ്‌സിന് തോല്‍വി
ആദ്യ പകുതിയില്‍ ഇരു ടീമുകള്‍ക്കും ഗോള്‍ നേടാനായില്ല
ബാംബോലിം | ഐ എസ് എല്ലില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വി. ബെംഗളൂരു എഫ് സിയോട് എതിരില്ലാത്ത ഒരു ഗോളിനാണ് പരാജയം ഏറ്റുവാങ്ങിയത്. പത്ത് മത്സരങ്ങളില്‍ തുടര്‍ച്ചയായി പരാജയമറിയാതെ വന്ന ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരുവിനോട് പരാജയപ്പെടുകയായിരുന്നു.
ആദ്യ പകുതിയില്‍ ഇരു ടീമുകള്‍ക്കും ഗോള്‍ നേടാനായില്ല. എന്നാല്‍, രണ്ടാം പകുതിയില്‍ 56ാം മിനിറ്റിലായിരുന്നു ബെംഗളൂരുവിന്റെ വിജയഗോള്‍. റോഷന്‍ നവോറം ആണ് ഗോള്‍ നേടിയത്. മത്സരത്തില്‍ പരാജയപ്പെട്ടുവെങ്കിലും 20 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് നിലവില്‍ ബ്ലാസ്‌റ്റേഴ്‌സ്.







