Connect with us

Kerala

പേരാമ്പ്ര യുവതിയുടെ മരണം: മലപ്പുറം സ്വദേശി കസ്റ്റഡിയില്‍

അനുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഇയാള്‍ക്ക് നേരിട്ടോ അല്ലാതെയോ ബന്ധമുണ്ടാകാമെന്നാണ് പോലീസ് കരുതുന്നത്

Published

|

Last Updated

കോഴിക്കോട് | പേരാമ്പ്ര നൊച്ചാട് സ്വദേശി അനുവിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മലപ്പുറം സ്വദേശി കസ്റ്റഡിയില്‍ .യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സ്ഥലത്ത് ദുരൂഹസാഹചര്യത്തില്‍ ഇയാളെ കണ്ടതിനെ തുടര്‍ന്നാണ് കസ്റ്റഡിയിലെടുത്തത്.  മൃതദേഹം കണ്ട സ്ഥലത്ത് ഒരു ചുവന്ന ബൈക്കിലെത്തിയ ആളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് സിസിടിവി ക്യാമറയില്‍ ഇയാളെ കാണുന്നത്. നേരത്തെ മോഷണക്കേസുകളില്‍ അടക്കം പിടിയിലായ ആളാണ് നിലവില്‍ അറസ്റ്റില്‍ ആയതെന്നാണ് ലഭിക്കുന്ന വിവരം. അനുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഇയാള്‍ക്ക് നേരിട്ടോ അല്ലാതെയോ ബന്ധമുണ്ടാകാമെന്ന് പോലീസ് കരുതുന്നുണ്ട്.

തിങ്കളാഴ്ചയാണ് അനുവിനെ കാണാതാവുന്നത്. തുടര്‍ന്ന് അടുത്ത ദിവസം വീട്ടില്‍ നിന്നും ഒരു കിലോമീറ്ററോളം മാത്രം ദൂരമുള്ള നൊച്ചാട് തോട്ടില്‍ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു. മുങ്ങിമരിക്കാനുള്ള വെള്ളം തോട്ടില്‍ ഇല്ലായിരുന്നെന്നും മൃതദേഹം കണ്ടെടുക്കുമ്പോള്‍ അനുവിന്റെ സ്വര്‍ണാഭരണങ്ങള്‍ കാണാനില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു. തുടര്‍ന്നാണ് മരണം കൊലപാതകമാണോയെന്ന് പോലീസ് സംശയിക്കാന്‍ തുടങ്ങിയത്. പേരാമ്പ്ര ഡിവൈഎസ്പി കെഎം ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസില്‍ അന്വേഷണം നടത്തുന്നത്.

 

---- facebook comment plugin here -----

Latest