suicide
ആലുവയില്‍ പെരിയാറിലേക്ക് ചാടിയ പിതാവിന്റെയും മകളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി
മകളെ പുഴയിലേക്ക് എറിഞ്ഞ് പിന്നാലെ പിതാവ് പുഴയിലേക്ക് ചാടുകയായിരുന്നു.
ആലുവ | ആലുവയില്‍ പെരിയാര്‍ നദിയിലേക്ക് ചാടിയ പിതാവിന്റെയും മകളുടെയും മൃതദേഹങ്ങള്‍ ലഭിച്ചു. മാര്‍ത്താണ്ഡവര്‍മ പാലത്തിന് സമീപം രാവിലെ 11നാണ് സംഭവമുണ്ടായത്. മകളെ പുഴയിലേക്ക് എറിഞ്ഞ് പിന്നാലെ പിതാവ് പുഴയിലേക്ക് ചാടുകയായിരുന്നു.
ലൈജു, മകള്‍ ആര്യനന്ദ എന്നിവരുടെ മൃതദേഹങ്ങളാണ് ലഭിച്ചത്. വൈകിട്ട് മൂന്നോടെയാണ് ലൈജുവിന്റെ മൃതദേഹം ലഭിച്ചത്. അധികം വൈകാതെ ആര്യനന്ദയുടെയും മൃതദേഹം ലഭിച്ചു.
കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യക്ക് പിന്നിലെന്ന് പോലീസ് പറയുന്നു. പെരിയാറില്‍ അടിയൊഴുക്ക് അധികമില്ലാത്തതിനാല്‍ പാലത്തിന് സമീപത്ത് തന്നെയാണ് മൃതദേഹങ്ങള്‍ ലഭിച്ചത്.







