Connect with us

Kerala

മകളെ ക്രൂരമായി മർദ്ദിച്ചു; പിതാവ് മരുമകനെ വെട്ടി പരുക്കേല്‍പ്പിച്ചു

മകളെ ക്രൂരമായി ആക്രമിക്കുന്നത് സ്ഥിരമായി കാണാറുള്ള ദാസ് നിരവധി തവണ മോജോക്ക് താക്കീത് നല്‍കിയിരുന്നു.

Published

|

Last Updated

വെള്ളറട|  മകളെ ക്രൂരമായി മര്‍ദ്ദിച്ച  മരുമകനെ വെട്ടി പരുക്കേല്‍പ്പിച്ച് ഭാര്യ പിതാവ്. കൂട്ടപ്പു ചരിവുവിള സോജീ ഭാവനില്‍ ദാസ്. റ്റി (61) ആണ് മരുമകന്‍ പത്തുകാണി കടയാറ വീട്ടില്‍ മോജോ (30) യെ വെട്ടി വീഴ്ത്തിയത്. ഗുരുതരമായി പരുക്കേറ്റ മോജോയെ ഭാര്യയും നാട്ടുകാരും ചേര്‍ന്ന് കാരക്കോണം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മകളെ ക്രൂരമായി ആക്രമിക്കുന്നത് സ്ഥിരമായി കാണാറുള്ള ദാസ് നിരവധി തവണ മോജോക്ക് താക്കീത് നല്‍കിയിരുന്നു. എന്നാല്‍ അതൊന്നും വകവെക്കാതെ മര്‍ദ്ദനം തുടരുകയായിരുന്നു മോജോയെ പിതാവ് ദാസ് വെട്ടി പരുക്കേല്‍പ്പിക്കുകയായിരുന്നു. മോജോയുടെ ഭാര്യയുടെ നിലവിളി കേട്ട് നാട്ടുകാര്‍ എത്തിയപ്പോഴേക്കും ദാസ് രക്ഷപ്പെട്ടു.

കൂട്ടപ്പൂവില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകലെ ആറുകാണിയില്‍ പോയി തമിഴ്നാട്ടിലേക്ക് കടക്കാനുള്ള ദാസിന്റെ ശ്രമത്തിനിടെ പോലീസ് ദാസിനെ പിടികൂടി. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Latest