Connect with us

Business

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന;പവന് ഒറ്റയടിക്ക് 1,080 രൂപ ഉയര്‍ന്നു

രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 4,700 ഡോളറിന് മുകളില്‍ തുടരുകയാണ്.

Published

|

Last Updated

കൊച്ചി| സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുതിപ്പ് തുടരുന്നു. സ്വര്‍ണവില ഈ മാസത്തെ ഉയര്‍ന്ന നിരക്കിലെത്തി. ഒറ്റയടിക്ക് പവന് 1,080 രൂപയാണ് ഉയര്‍ന്നത്. 22 കാരറ്റ് സ്വര്‍ണം, ഒരു പവന് 1,12,880 രൂപയും ഗ്രാമിന് 14,110 രൂപയുമാണ് വില വരുന്നത്. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് മാത്രം 135 രൂപ വര്‍ധിച്ചു. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 4,700 ഡോളറിന് മുകളില്‍ തുടരുകയാണ്.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണത്തിന്റെ റെക്കോര്‍ഡ് നിരക്ക്.
അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയില്‍ മാറ്റമില്ല. വെള്ളിയ്ക്ക് ഗ്രാമിന് 255 രൂപയും 10 ഗ്രാമിന് 2550 രൂപയുമാണ് വില.