National
ശമ്പളം ചോദിച്ച ദളിത് യുവാവിനെ ക്രൂരമായി മര്‍ദിച്ചു; വായില്‍ ചെരുപ്പ് തിരുകിയെന്നും പരാതി
സ്ഥാപന ഉടമയായ വിഭൂതി പട്ടേലിന്റെ സഹോദരനും സഹായിയും ചേര്‍ന്നാണ് ആക്രമിച്ചത്.
ഗാന്ധിനഗര്‍| ഗുജറാത്തില്‍ ശമ്പളം ചോദിച്ചതിന് ദളിത് യുവാവിനെ തൊഴിലുടമ ക്രൂരമായി മര്‍ദിച്ചു. മര്‍ദിച്ച് അവശനാക്കിയ ശേഷം വായില്‍ ചെരുപ്പ് തിരുകിയെന്നും പരാതി. നിലേഷ് ദല്‍സാനിയ എന്ന യുവാവാണ് പരാതിക്കാരന്‍.
ഒക്ടോബറില്‍ റാണിബ ഇന്റസ്ട്രീസ് എന്ന സ്ഥാപനത്തില്‍ ഇയാള്‍ ജോലിക്ക് ചേര്‍ന്നിരുന്നു. എന്നാല്‍ 18 ദിവസത്തിനകം പിരിച്ച് വിട്ടു. ജോലി ചെയ്ത ദിവസങ്ങളിലെ കൂലി ചോദിച്ചെത്തിയപ്പോഴാണ് യുവാവിനെ ആക്രമിച്ചത്. സ്ഥാപന ഉടമയായ വിഭൂതി പട്ടേലിന്റെ സഹോദരനും സഹായിയും ചേര്‍ന്നാണ് ആക്രമിച്ചത്. വിഭൂതിക്കും സഹോദരനും സഹായിക്കുമെതിരെയാണ് കേസെടുത്തിരിക്കുന്നത്.







