Connect with us

cpm idukki confrence

സി പി എം ഇടുക്കി ജില്ലാ സമ്മേളനത്തില്‍ മന്ത്രി റിയാസിന് വിമര്‍ശം

വികസനം മലബാറില്‍ മാത്രം; മലബാര്‍ മന്ത്രി എന്ന് പരിഹാസം

Published

|

Last Updated

കുമളി | സി പി എം ഇടുക്കി ജില്ലാ സമ്മേളനത്തില്‍ ടൂറിസം പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിന് വിമര്‍ശം. ടൂറിസം പൊതുമാരമത്ത് പദ്ധതികള്‍ മലബാറില്‍ മാത്രമാണെന്നും ഇടുക്കിക്ക് സമ്പൂര്‍ണ അവഗണനയാണെന്നും പ്രതിനിധികള്‍ ആരോപിച്ചു. മന്ത്രിയെ മലബാര്‍ മന്ത്രിയെന്ന് പരിഹാസിച്ചായിരുന്നു വിമര്‍ശനം ഉയര്‍ത്തിയത്.

എന്നാല്‍, വിനോദ സഞ്ചാര മേഖലയില്‍ ഇടുക്കിക്ക് അര്‍ഹമായ പരിഗണന നല്‍കുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി. നേരത്തെ ആഭ്യന്തര വകുപ്പിന് എതിരെയും ജില്ലാ സമ്മേളത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.

മൂന്ന് ദിവസമായി കുമളിയില്‍ നടക്കുന്ന സമ്മേളനം ഇന്ന് സമാപിക്കും. സമാപനത്തോട് അനുബന്ധിച്ചുള്ള പൊതു സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

 

 

---- facebook comment plugin here -----

Latest