Kerala
പതങ്കയം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ഥിയെ ഒഴുക്കില്‍പ്പെട്ടു കാണാതായി
വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി ശക്തമായ ഒഴുക്കില്‍പ്പെടുകയായിരുന്നു.

കോഴിക്കോട് | കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ ഒഴുക്കില്‍പ്പെട്ടു കാണാതായി. മലപ്പുറം മഞ്ചേരി കച്ചേരിപ്പടി സ്വദേശിയായ പ്ലസ്ടു വിദ്യാര്‍ഥിയാണ് ഒഴുക്കില്‍പ്പെട്ടത്.
ഇന്ന് ഉച്ചയ്ക്ക് 12ഓടെയാണ് സംഭവം. വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി ശക്തമായ ഒഴുക്കില്‍പ്പെടുകയായിരുന്നു. മഞ്ചേരിയില്‍ നിന്ന് വന്ന ആറംഗ വിനോദ സഞ്ചാര സംഘത്തില്‍ ഉണ്ടായ കുട്ടിയാണ് അപകടത്തില്‍പ്പെട്ടത്.
സംഭവ സ്ഥലത്ത് ഫയര്‍ഫോഴ്‌സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ തിരച്ചില്‍ നടക്കുകയാണ്. ഡ്രോണ്‍ ഉപയോഗിച്ചും തിരച്ചില്‍ നടത്തുന്നുണ്ട്.
---- facebook comment plugin here -----