Kannur
തലശ്ശേരിയിൽ കുഞ്ഞിനെ മര്‍ദിച്ച കേസിൽ അന്വേഷണം ക്രൈംബ്രാഞ്ചിന്
മർദനത്തിൽ പരുക്കേറ്റ കുട്ടി ഇപ്പോൾ തലശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

തിരുവനന്തപുരം | തലശ്ശേരിയിൽ കാറിൽ ചാരി നിന്ന നാടോടി ബാലനെ ചവിട്ടിവീഴ്ത്തി പരുക്കേൽപ്പിച്ച സംഭവത്തിൽ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ക്രൈംബ്രാഞ്ച് എ സി പി, എ വി ബാബുവാണ് അന്വേഷണത്തിന് നേതൃത്വം നൽകുക.
വ്യാഴാഴ്ച വൈകീട്ടാണ് രാജസ്ഥാൻ സ്വദേശിയായ ആറു വയസ്സുകാരനെ യുവാവ് അതിക്രൂരമായി ആക്രമിച്ചത്. തന്റെ കാറില്‍ ചാരിനിന്ന കുട്ടിയെ പൊന്ന്യം സ്വദേശി മുഹമ്മദ് ഷിനാദ് എന്നയാൾ നടുവിന് ചവിട്ടി വീഴ്ത്തുകയായിരുന്നു. തുടർന്ന് കാർ എടുത്ത് രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ നാട്ടുകാർ തടഞ്ഞുനിർത്തുകയായിരുന്നു. പിന്നീട് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയക്കുകയായിരുന്നു.
മർദനത്തിൽ പരുക്കേറ്റ കുട്ടി ഇപ്പോൾ തലശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
---- facebook comment plugin here -----