Kerala
രമ്യ ഹരിദാസ് എം എല്‍ എയ്‌ക്കെതിരെ അശ്ലീല പരാമര്‍ശം; ഖേദം പ്രകടപ്പിച്ച് സി പി എം നേതാവ്
പറയാന്‍ പാടില്ലാത്ത വാക്കുകളാണ് ഉപയോഗിച്ചതെന്നും എം എല്‍ എയോട് ഖേദം പ്രകടപ്പിക്കുന്നതായും വേണുഗോപാല്‍ നായര്‍ പറഞ്ഞു.
തിരുവനന്തപുരം| രമ്യ ഹരിദാസ് എം എല്‍ എയ്‌ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയതില്‍ ഖേദം പ്രകടപ്പിച്ച് സി പി എം നേതാവ്. ആറ്റിങ്ങല്‍ ഏരിയ കമ്മിറ്റി അംഗവും കിഴുവല്ലം മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ വേണുഗോപാല്‍ നായരാണ് അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയത്.
കഴിഞ്ഞ ദിവസം ചിറയിന്‍കീഴിലുണ്ടായിരുന്ന കയ്യാങ്കളിയില്‍ സി പി എം ഇന്നലെ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഈ പരിപാടിയിലെ പ്രസംഗത്തിലാണ് വേണുഗോപാല്‍ നായര്‍ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയത്. സംഭവം വിവാദമായതിന് പിന്നാലെ വേണുഗോപാല്‍ നായ ഖേദം പ്രകടിപ്പിച്ചു. പറയാന്‍ പാടില്ലാത്ത വാക്കുകളാണ് ഉപയോഗിച്ചതെന്നും എം എല്‍ എയോട് ഖേദം പ്രകടപ്പിക്കുന്നതായും വേണുഗോപാല്‍ നായര്‍ പറഞ്ഞു.
Content Highlights:
CPM leader Venugopal Nair expressed regret over making obscene remarks against Remya Haridas MLA. The controversial statement was made during a protest rally speech in Chirayinkeezhu. Following widespread backlash, the leader admitted using inappropriate words and publicly apologized to the MLA.



