Kerala
സിപിഐ ദേശീയ എക്‌സിക്യുട്ടീവ് യോഗം ഇന്ന്; കേരള പോലീസിനെതിരായ ആനി രാജയുടെ പ്രസ്താവന ചര്‍ച്ചയാകും
ആനി രാജക്കെതിരെ നടപടി വേണമെന്ന് നേതാക്കള്‍ ആവശ്യപ്പെടുമെന്നാണ് സൂചന.
ന്യൂഡല്‍ഹി | സിപിഐയുടെ ദേശീയ എക്സിക്യുട്ടിവ് യോഗം ഇന്ന് ഡല്‍ഹി അജോയ് ഭവനില്‍ ചേരും. കേരള പോലീസിനെതിരെ സിപിഐ നേതാവ് ആനി രാജ നടത്തിയ വിവാദ പ്രസ്താവന യോഗത്തില്‍ ചര്‍ച്ചയായേക്കും. സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായം തേടാതെയാണ് ആനി രാജ പ്രസ്താവന നടത്തിയതെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. ആനി രാജക്കെതിരെ നടപടി വേണമെന്ന് നേതാക്കള്‍ ആവശ്യപ്പെടുമെന്നാണ് സൂചന.
പ്രസ്താവനയില്‍ അതൃപ്തി പ്രകടിപ്പിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡി രാജക്ക് കത്തയച്ചിരുന്നു. ആനി രാജയുടെ ഘടകമെന്ന നിലയില്‍ ഇക്കാര്യത്തില്‍ ദേശീയ എക്സിക്യുട്ടിവില്‍ വിശദമായ ചര്‍ച്ചകള്‍ നടക്കും. കേരള പോലീസില്‍ ആര്‍എസ്എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നതായി സംശയമുണ്ടെനന്നായിരുന്നു ആനി രാജയുടെ വിമര്‍ശനം. ഗാര്‍ഹിക പീഡനത്തിനെതിരെ സംസ്ഥാനത്ത് നിയമം കാര്യക്ഷമമായി നടപ്പാകുന്നില്ല എന്നും ആനി രാജ പറഞ്ഞിരുന്നു





