Kerala
പത്തനംതിട്ടയില്‍ സി പി ഐ എം പ്രവര്‍ത്തകന് വെട്ടേറ്റു
നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള സ്ലിപ്പ് വിതരണത്തിനിടെയാണ് സംഭവം.
പത്തനംതിട്ട| ഏഴംകുളം അറുകാലിക്കലില്‍ സി പി ഐ എം പ്രവര്‍ത്തകന് വെട്ടേറ്റു. അറുകാലിക്കല്‍ സ്വദേശി രാധാകൃഷ്ണനാണ് വെട്ടേറ്റത്. നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള സ്ലിപ്പ് വിതരണത്തിനിടെയാണ് സംഭവം. ആക്രമണത്തില്‍ തലക്കും കാലിനും പരുക്കേറ്റ രാധാകൃഷ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അയല്‍വാസിയായ അലക്സാണ് ഇദ്ദേഹത്തെ ആക്രമിച്ചത്. അലക്സ് സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്ന് സിപിഐഎം നേതാക്കള്‍ ആരോപിച്ചു. രാഷ്ട്രീയ വിദ്വേഷം മൂലമുള്ള ആക്രമണമെന്നും അവര്‍ ആരോപിച്ചു.
അതേ സമയം രാഷ്ട്രീയ വൈരാഗ്യമല്ല ആക്രമണത്തിന് കാരണമെന്നും അയല്‍വാസികള്‍ തമ്മിലുള്ള വഴക്കാണ് ആക്രമണത്തിന് കാരണമെന്നും പോലീസ് പറഞ്ഞു. അലക്സിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
---- facebook comment plugin here -----




