Connect with us

National

ബെംഗളുരു ശ്രീ ചൈതന്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 60 വിദ്യാര്‍ഥികള്‍ക്ക് കൊവിഡ്

കൊവിഡ് പൊസീറ്റിവായ വിദ്യാര്‍ഥികളില്‍ നിരവധി മലയാളികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. മൂന്നാഴ്ച മുമ്പാണ് ഇവിടെ ക്ലാസ് ആരംഭിച്ചത്.

Published

|

Last Updated

ബെംഗളുരു| ബെംഗളുരുവില്‍ ഒരു കോളജിലെ 60 വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ശ്രീ ചൈതന്യ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് ബാധിതരായ വിദ്യാര്‍ഥികളെ ഹോസ്റ്റലുകളില്‍ ക്വാറന്റൈന്‍ ചെയ്തിരിക്കുകയാണ്. കൊവിഡ് പൊസീറ്റിവായ വിദ്യാര്‍ത്ഥികളില്‍ നിരവധി മലയാളികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. മൂന്നാഴ്ച മുമ്പാണ് ഇവിടെ ക്ലാസ് ആരംഭിച്ചത്.

കേരളത്തില്‍ കൊവിഡ് വ്യാപനം കൂടിയതിന് ശേഷം കേരളത്തില്‍ നിന്നും സംസ്ഥാനത്തേക്ക് പ്രവേശിക്കാന്‍ കടുത്ത നിയന്ത്രണമാണ് കര്‍ണാടക സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവരെ മാത്രമാണ് അതിര്‍ത്തി കടത്തി വിടുന്നത്. ഇടക്കാലത്ത് ബെംഗളുരുവില്‍ എത്തുന്ന മലയാളികള്‍ക്ക് നിര്‍ബന്ധിത ക്വാറന്റൈന്‍ ഏര്‍പ്പെടുത്താനും നീക്കമുണ്ടായിരുന്നു. എന്നാല്‍ കൊവിഡ് വ്യാപനത്തില്‍ നേരിയ കുറവുണ്ടായതോടെ കടുത്ത നിയന്ത്രണങ്ങളിലും ഇപ്പോള്‍ ഇളവ് വന്നിട്ടുണ്ട്.