Connect with us

National

രാജ്യത്ത് ഇന്ന് 2897 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 54 മരണം

രാജ്യത്ത് ഇപ്പോൾ 19,494 സജീവ കേസുകളുണ്ട്. പ്രതിദിന അണുബാധ നിരക്ക് 0.61 ശതമാനത്തിലെത്തി.

Published

|

Last Updated

ന്യൂഡൽഹി | കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് ഇന്ന് 2,897 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. അതേസമയം, 2,986 പേർ രോഗമുക്തി നേടി വീടുകളിലേക്ക് മടങ്ങി. 24 മണിക്കൂറിനിടെ 54 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് ഇപ്പോൾ 19,494 സജീവ കേസുകളുണ്ട്. പ്രതിദിന അണുബാധ നിരക്ക് 0.61 ശതമാനത്തിലെത്തി.

ഇന്നലെയെ അപേക്ഷിച്ച് കേസുകൾ വർധിച്ചു. ചൊവ്വാഴ്ച 2288 കേസുകളാണ് റിപ്പോർട്ട് ചെയ്തതെങ്കിൽ ഇന്ന് 609 കേസുകൾ വർധിച്ചു. ഇതിന് പിന്നാലെ പോസിറ്റീവ് നിരക്കും വർധിച്ചിട്ടുണ്ട്. ഇന്നലെ വരെ 0.47 ശതമാനമായിരുന്നെങ്കിൽ ഇന്ന് 0.61 ശതമാനത്തിലെത്തി.