Connect with us

National

രാജ്യത്തെ കൊവിഡ് കേസുകൾ 6000 കടന്നു

സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം 1950 ആയി.

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ് കേസുകള്‍ 6000 കടന്നു.24 മണിക്കൂറിനിടെ ആറ് പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതായാണ് കണക്ക്.കര്‍ണാടകയില്‍ രണ്ടും തമിഴ്‌നാട്ടില്‍ ഒരു മരണവുമാണ് റിപോര്‍ട്ട് ചെയ്തിരിക്കുന്നത്.കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് കോവിഡ് മരണങ്ങളും രേഖപ്പെടുത്തി.

സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം 1950 ആയി.കൊവിഡ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും ഇവ നേരിയ സ്വഭാവമുള്ളതാണെന്നും പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

2022-ല്‍ ഇന്ത്യയില്‍ കൊവിഡ് തരംഗത്തിന് കാരണമായ ഒമിക്രോണിന്റെ ഉപ വകഭേദങ്ങളാണ് ഇപ്പോഴത്തെയും രോഗ വ്യാപനത്തിന് കാരണമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) വ്യക്തമാക്കി.

Latest