Connect with us

Covid India

കൊവിഡ് കേസുകള്‍ ഉയരുന്നു; ഒപ്പം ആശങ്കയും

വിദേശത്ത് നിന്ന് വരുന്ന എല്ലാവര്‍ക്കും ഏഴ് ദിവസം ക്വാറന്റീന്‍ നിര്‍ബന്ധമാക്കി

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്തെ കൊവിഡ് കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 21.3 ശതമാനത്തിന്റെ വര്‍ധന. കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍ 1,41,986 ആയി ഉയര്‍ന്നതോടെയാണിത്. 9.28 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 24 മണിക്കൂറിനിടെ 285 പേര്‍ കൊവിഡ് ബാധയെത്തുടര്‍ന്ന് മരിച്ചു. ഇന്നലെ മാത്രം 64 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്തെ ഒമിക്രോണ്‍ വകഭേദം മൂലം കൊവിഡ് ബാധിച്ചവരുടെ എണ്ണം 3007 ആയി.

ഈ സാഹചര്യത്തില്‍ വിദേശത്ത് നിന്ന് വരുന്ന എല്ലാവര്‍ക്കും ഏഴ് ദിവസം ക്വാറന്റീന്‍ നിര്‍ബന്ധമാക്കി. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തരാഖണ്ഡില്‍ റാലികള്‍ക്ക് താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തി. രോഗവ്യാപനം കണക്കിലെടുത്ത് ഡല്‍ഹിയില്‍ പ്രഖ്യാപിച്ച വാരാന്ത്യ കര്‍ഫ്യൂ തുടരുകയാണ്.

---- facebook comment plugin here -----

Latest