Connect with us

National

രാജ്യത്ത് 8,309 പേര്‍ക്ക് കൂടി കൊവിഡ്; 236 മരണം

9,905 പേര്‍ കൊവിഡ് മുക്തരായി.

Published

|

Last Updated

ന്യൂഡല്‍ഹി| രാജ്യത്ത് 8,309 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കൊവിഡ് ബാധിച്ച് 236 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. മൊത്തം കൊവിഡ് കേസുകളുടെ എണ്ണം 3,45,80,832 ആയി. മൊത്തം മരണസംഖ്യ 4,68,790 ആയി ഉയര്‍ന്നതായി ആരോഗ്യ മന്ത്രാലയ ബുള്ളറ്റിന്‍ പറയുന്നു.

അതേസമയം 9,905 പേര്‍ കൊവിഡ് മുക്തരായി. ഇതോടെ ദേശീയ കൊവിഡ് മുക്തി നിരക്ക് 98.34 ശതമാനമാണ്. ഇത് 2020 മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ്.

 

---- facebook comment plugin here -----

Latest