Connect with us

National

അഴിമതിക്കേസ്; ചന്ദ്രബാബു നായിഡുവിന് ജാമ്യം

നാലാഴ്ച്ചത്തേക്ക് ആന്ധ്രാ ഹൈക്കോടതിയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്.

Published

|

Last Updated

അമരാവതി| അഴിമതിക്കേസില്‍ ആന്ധ്രാ മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് ജാമ്യം. നാലാഴ്ച്ചത്തേക്ക് ആന്ധ്രാ ഹൈക്കോടതിയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. ആരോഗ്യപരമായ കാരണങ്ങള്‍ പരിഗണിച്ചാണ് ജാമ്യം. ഒക്ടോബര്‍ 18ന് കുടുംബാംഗങ്ങളും ടിഡിപി നേതാക്കളും രാജമഹേന്ദ്രവാരത്തിലെ സെന്‍ട്രല്‍ ജയിലില്‍ അദ്ദേഹത്തെ കാണുകയും അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച് ആശങ്കകള്‍ അറിയിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ സെപ്തംബര്‍ 10നാണ് ആന്ധ്രാപ്രദേശ് നൈപുണ്യ വികസന കോര്‍പ്പറേഷന്‍ അഴിമതിക്കേസില്‍ ചന്ദ്രബാബു നായിഡുവിനെ പോലീസ് അറസ്റ്റ് ചെയ്തത്. നൈപുണ്യവികസന പദ്ധതിയുമായി ബന്ധപ്പെട്ട് 370 കോടി രൂപയുടെ അഴിമതി നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ആന്ധ്രാപ്രദേശ് സി.ഐ.ഡി വിഭാഗം നായിഡുവിനെ അറസ്റ്റ് ചെയ്തത്.

 

 

---- facebook comment plugin here -----

Latest