Connect with us

National

ലാലുവിനെതിരായ അഴിമതിക്കേസ്: നേരത്തേ വാദം കേള്‍ക്കണമെന്ന സിബിഐയുടെ അപേക്ഷ കോടതി തള്ളി

അഴിമതി കേസില്‍ നേരത്തെ വാദം കേള്‍ക്കണമെന്ന സിബിഐയുടെ അപേക്ഷ ഡല്‍ഹി കോടതിയാണ് തള്ളിയത്.

Published

|

Last Updated

ന്യൂഡല്‍ഹി| ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ്, ഭാര്യ റാബ്‌റി ദേവി, മകന്‍ തേജസ്വി യാദവ് എന്നിവര്‍ ഉള്‍പ്പെട്ട അഴിമതി കേസില്‍ നേരത്തെ വാദം കേള്‍ക്കണമെന്ന സിബിഐയുടെ അപേക്ഷ ഡല്‍ഹി കോടതി വെള്ളിയാഴ്ച തള്ളി. എംപിമാര്‍, എംഎല്‍എമാര്‍ എന്നിവരുമായി ബന്ധപ്പെട്ട കേസാണിതെന്നും വേഗത്തിലുള്ള തീര്‍പ്പാക്കല്‍ ആവശ്യമാണെന്നും, വാദിച്ച് സിബിഐ പ്രത്യേക ജഡ്ജി ഗീതാഞ്ജലി ഗോയലിന് മുമ്പാകെ വിഷയത്തില്‍ നേരത്തെ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

മുതിര്‍ന്ന അഭിഭാഷകന്‍ മനീന്ദര്‍ സിംഗ്, അഭിഭാഷകരായ വരുണ്‍ ജെയിന്‍, നവീന്‍ കുമാര്‍, അഖിലേഷ് സിംഗ് എന്നിവര്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരായത്. ടെന്‍ഡര്‍ നടപടികളില്‍ കൃത്രിമം കാണിച്ച് വ്യവസ്ഥകള്‍ വെട്ടിച്ചുരുക്കി സ്വകാര്യ കക്ഷിയെ സഹായിക്കാന്‍ ശ്രമിച്ചു എന്നതാണ് ലാലു പ്രസാദിനും ബന്ധുവിനുമെതിരെയുള്ള ആരോപണം.

 

Latest