Connect with us

rahul gandhi visit kerala

മണ്ഡല സന്ദര്‍ശനം: രാഹുല്‍ ഗാന്ധി കേരളത്തിലെത്തി

സുരക്ഷ ഒരുക്കുന്നത് നാല് ഡി വൈ എസ് പിമാരുടെ നേതൃത്വത്തില്‍ 500 പോലീസുകാര്‍; ഒപ്പം സി ഐ എസ് എഫും

Published

|

Last Updated

കണ്ണൂര്‍ | സ്വന്തം പാര്‍ലിമെന്റ് മണ്ഡലമായ വയനാട് സന്ദര്‍ശിക്കുന്നതിനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കേരളത്തിലെത്തി. കണ്ണൂര്‍ വിമാനത്താവളത്തില്‍ വിമാനമിറങ്ങിയ രാഹുല്‍ സമീപത്തെ ഒരു റിസോര്‍ട്ടില്‍ വിശ്രമിക്കുകയാണ്. ഒരു മണിക്കൂറിന് ശേഷം റോഡ് മാര്‍ഗം വയനാട്ടിലെ മാനന്തവാടിയിലേക്ക് പോകും.

എ കെ ജി സെന്ററിന് നേരയുള്ള ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിഷേധം ഭയന്ന് തീവ്രസുരക്ഷയാണ് രാഹുലിന് കണ്ണൂരില്‍ ഒരുക്കിയിരിക്കുന്നത്. നാല് ഡി വൈ എസ് പിമാര്‍ക്കാണ് സുരക്ഷാ ചുമതല. കണ്ണൂരില്‍ നിന്ന് വയനാട്ടിലേക്ക് പോകുന്ന റോഡിലെല്ലാം പോലീസിനെ വിന്യസിച്ചിട്ടുണ്ട്. 500 പോലീസുകാര്‍ സുരക്ഷക്കുണ്ട്. കൂടാതെ സി ഐ എസ് എഫും രാഹുലിന്റെ പ്രത്യേക സുരക്ഷാ വിഭാഗവുമെല്ലാമുണ്ട്.

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഹുല്‍ കേരളത്തിലെത്തിയത്. കണ്ണൂരില്‍ നിന്ന് മാനന്തവാടിയിലെത്തുന്ന രാഹുല്‍ ഒണ്ടയങ്ങാടിയില്‍ നടക്കുന്ന ഫാര്‍മേഴ്സ് ബേങ്ക് ബില്‍ഡിംഗിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന് വയനാട് കലക്ടറേറ്റില്‍ നടക്കുന്ന ദിശ മീറ്റിംഗിലും എം പി ഫണ്ട് അവലോകനയോഗത്തിലും പങ്കെടുക്കും. തുടര്‍ന്ന് ആക്രമണമുണ്ടായ സ്വന്തം ഓഫീസ് സന്ദര്‍ശിക്കും. വൈകിട്ട് നാലിന് ബഫര്‍സോണ്‍ ഉത്തരവില്‍ പ്രതിഷേധിച്ച് ബത്തേരി ഗാന്ധി സ്‌ക്വയറില്‍ നടക്കുന്ന ബഹുജന സംഗമത്തില്‍ പങ്കെടുക്കും.

 

Latest