Connect with us

National

പണവുമായി പിടിയിലായ ജാര്‍ഖണ്ഡ് എംഎല്‍എമാരെ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തു

ബിജെപിയുടെ ഓപ്പറേഷന്‍ താമരയുടെ ഭാഗമാണ് ഇരുവരുമെന്നും രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ഇവര്‍ കൂറുമാറി വോട്ട് ചെയ്തിരുന്നുവെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി

Published

|

Last Updated

ന്യൂഡല്‍ഹി | രേഖകളില്ലാത്ത പണവുമായി പശ്ചിമബംഗാളില്‍ പിടിയിലായ മൂന്ന് ജാര്‍ഖണ്ഡ് എംഎല്‍എമാരെ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തു.ബിജെപിയുടെ ഓപ്പറേഷന്‍ താമരയുടെ ഭാഗമാണ് ഇരുവരുമെന്നും രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ഇവര്‍ കൂറുമാറി വോട്ട് ചെയ്തിരുന്നുവെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. അതേ സമയം കുറഞ്ഞ വിലക്ക് സാരിവാങ്ങാനാണ് പണവുമായി ബംഗാളിലെത്തിയതെന്നാണ് എംഎല്‍എമാര്‍ പോലീസിന് നല്‍കിയ മൊഴി.

എന്നാല്‍ ജാര്‍ഖണ്ഡ് സര്‍ക്കാരിനെ താഴെയിറക്കാനുള്ള ബിജെപിയുടെ തന്ത്രമാണ് പൊളിഞ്ഞതെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ജാര്‍ഖണ്ഡ് സംസ്ഥാന അധ്യക്ഷനെ ഡല്‍ഹിയിലേക്ക് വിളിച്ചു വരുത്തിയാണ് മൂന്ന് പേര്‍ക്കെതിരെയും നടപടിയെടുക്കാന്‍ നേതൃത്വം ആവശ്യപ്പെട്ടത്. ജാര്‍ഖണ്ഡില്‍ നടക്കാനിരിക്കുന്ന ആദിവാസി ഫെസ്റ്റിവലിന് വിതരണം ചെയ്യാനായി കൊല്‍ക്കത്ത ബുറാബസാറിലെ മൊത്തവ്യാപാര മാര്‍ക്കറ്റില്‍നിന്നും സാരികള്‍ വാങ്ങാനാണെത്തിയതെന്നാണ് എംഎല്‍എമാരുടെ മൊഴി.മൂന്ന് എംഎല്‍മാര്‍ സഞ്ചരിച്ചിരുന്ന കാറില്‍നിന്നും പിടിച്ചെടുത്ത നോട്ടുകെട്ടുകള്‍ അരക്കോടിയോളം രൂപയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസിന്റെ ചിഹ്നവും, എംഎല്‍എ ബോര്‍ഡും പതിച്ച കാറിലായിരുന്നു സംഘം സഞ്ചരിച്ചിരുന്നത്. ഇന്നലെ രാത്രി ഹൗറയില്‍നിന്നും കസ്റ്റഡിയിലെടുത്ത മൂന്ന് എംഎല്‍മാരെയും വിട്ടയച്ചില്ല. പന്‍ചാല പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

 

Latest