Kerala
എന്‍ എസ് എസിനെ അനുനയിപ്പിക്കാന്‍ നീക്കവുമായി കോണ്‍ഗ്രസ്
യു ഡി എഫ് ജമാഅത്തെ ഇസ്്‌ലാമി അടക്കമുള്ള മതരാഷ്ട്ര സംഘടനകളുമായി അടുക്കുന്നതാണ് എന്‍ എസ് എസ്, എസ് എന്‍ ഡി പി തുടങ്ങിയ സംഘടനകളുടെ വെറുപ്പിനു കാരണമെന്ന് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നുണ്ട്
തിരുവനന്തപുരം | യു ഡി എഫില്‍ അവിശ്വാസം രേഖപ്പെടുത്തുകയും ഇടതുപക്ഷത്തില്‍ വിശ്വാസം അര്‍പ്പിക്കുകയം ചെയ്ത എന്‍ എസ് എസിനെ അനുനയിപ്പിക്കാനുള്ള നീക്കവുമായി കോണ്‍ഗ്രസ്. എന്‍ എസ് എസ് ജനറല്‍ സെക്രട്ടറിയുടെ വിമര്‍ശനം കോണ്‍ഗ്രസ് നേതൃത്വത്തെ അമ്പരപ്പിച്ചിട്ടുണ്ട്. കേന്ദ്രത്തിലും സംസ്ഥാനത്തും പ്രതിപക്ഷത്തിരിക്കുന്ന തങ്ങളെ എന്തിന് വിമര്‍ശിക്കുന്നു എന്ന് വ്യക്തമാവാതെ കോണ്‍ഗ്രസ് നേതൃത്വം നട്ടം തിരിയുകയാണ്.
യു ഡി എഫ് ജമാഅത്തെ ഇസ്്‌ലാമി അടക്കമുള്ള സംഘടനകളുമായി അടുക്കുന്നതാണ് എന്‍ എസ് എസ്, എസ് എന്‍ ഡി പി തുടങ്ങിയ സംഘടനകളുടെ വെറുപ്പിനു കാരണമെന്ന് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നുണ്ട്. മുസ്്‌ലിം ലീഗ് വഴി മത രാഷ്ട്ര വാദികളായ ജമാഅത്തെ ഇസ്്‌ലാമി, എസ് ഡി പി ഐ എന്നിവര്‍ യു ഡി എഫില്‍ പിടിമുറുക്കുന്നുവെന്ന വികാരം സമുദായ സംഘടനകളില്‍ ശക്തമാണെന്നാണ് കരുതുന്നത്. ജമാഅത്തെ ഇസ്്‌ലാമി പോലുള്ള സംഘടനകളെ ഭയന്നാണ് സര്‍ക്കാര്‍ സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തുവന്നതെന്നാണ് സമുദായ സംഘടനകള്‍ കരുതുന്നതെന്നും ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നു.
ഈ സാഹചര്യത്തില്‍ എന്‍ എസ് എസ് സര്‍ക്കാരിനോട് അടുക്കുമ്പോഴും അനുനയ നീക്കം തുടരാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. എന്‍ എസ് എസിന് മറുപടി പറയാന്‍ കോണ്‍ഗ്രസ് നേതൃത്വം മുതിര്‍ന്നേക്കില്ല. പ്രതികരണങ്ങളിലും സൂക്ഷ്മത പാലിക്കാനാണ് നേതാക്കളുടെ നീക്കം. അയ്യപ്പ സംഗമം അടക്കം ഒരു വിഷയത്തിലും കോണ്‍ഗ്രസ് നിലപാട് മാറ്റിയിട്ടില്ലെന്നും നേതാക്കള്‍ വിശദീകരിക്കുന്നു.
ജി സുകുമാരന്‍ നായരുടെ നേതൃത്വത്തെ പ്രശംസിച്ച് നായര്‍ സര്‍വീസ് സൊസൈറ്റി രംഗത്തെത്തി. ജനറല്‍ സെക്രട്ടറിയുടെ വാക്കുകള്‍ ഒരു കൊടുങ്കാറ്റുപോലെ പൊതുസമൂഹത്തില്‍ അലയടിക്കുന്നതായി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. സര്‍ക്കാറിന്റെ ആഗോള അയ്യപ്പ സംഗമത്തില്‍ സര്‍ക്കാരിനെ പുകഴ്ത്തിയും കോണ്‍ഗ്രസ്, ബിജെപി നിലപാടുകളെ തള്ളിയും സുകുമാരന്‍ നായര്‍ രംഗത്തുവന്നിരുന്നു.



