Connect with us

Kerala

ലീഗിന്റെ അറിവോടെയാണ് ജമാഅത്തെ ഇസ്‌ലാമി പിന്തുണ കോണ്‍ഗ്രസ്സ് സ്വീകരിക്കുന്നത്: പിണറായി

എല്‍ ഡി എഫിനെ എതിര്‍ക്കുന്ന എല്ലാവരുടെയും സഹായം യു ഡി എഫ് തേടുന്നു. വിഘടന, വിഭാഗീയ, വര്‍ഗീയ ശക്തികളുടെ പിന്തുണ എല്‍ ഡി എഫിന് ആവശ്യമില്ല.

Published

|

Last Updated

തിരുവനന്തപുരം | നിലമ്പൂരില്‍ വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണയില്‍ യു ഡി എഫിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. അവസരവാദ നിലപാടാണ് യു ഡി എഫിന്റേതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

എല്‍ ഡി എഫിനെ എതിര്‍ക്കുന്ന എല്ലാവരുടെയും സഹായം യു ഡി എഫ് തേടുന്നു. നാടിന് ഗുണം ചെയ്യുന്ന നിലപാടാണോ ഇതെന്ന് യു ഡി എഫ് ആലോചിക്കണം.

വിഘടന, വിഭാഗീയ, വര്‍ഗീയ ശക്തികളുടെ പിന്തുണ എല്‍ ഡി എഫിന് ആവശ്യമില്ല. മുസ്‌ലിം ലീഗിനെയും പിണറായി വിമര്‍ശിച്ചു. ലീഗിന്റെ അറിവോടെയാണ് ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണ കോണ്‍ഗ്രസ്സ് സ്വീകരിക്കുന്നത്. നിലമ്പൂരിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം സ്വരാജ് ഏത് സ്ഥാനവും വഹിക്കാന്‍ യോഗ്യനാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Latest