Connect with us

cpim local secretery murder

കൊലപാതകത്തെ അപലപിക്കുന്നു; പങ്കില്ലെന്ന് ആര്‍ എസ് എസ് ജില്ലാ നേതൃത്വം

ശരിയായ അന്വേഷണം നടത്തി കൊലപാതകികളെ കണ്ടെത്തണമെന്നും ആര്‍ എസ് എസ് ആവശ്യപ്പെട്ടു

Published

|

Last Updated

പത്തനംതിട്ട | തിരുവല്ല പെരിങ്ങര സി പി ഐ എം ലോക്കല്‍ സെക്രട്ടറി പി ബി സന്ദീപ് കുമാറിന്റെ കൊലപാതകത്തില്‍ പങ്ക് നിഷേധിച്ച് ആര്‍ എസ് എസ്. കൊലപാതകത്തില്‍ ആര്‍ എസ് എസിന് പങ്കില്ലെന്ന് ജില്ലാ നേതൃത്വം അറിയിച്ചു. സംഭവം ആര്‍ എസ് എസിന്റെ തലയില്‍ കെട്ടിവെക്കാന്‍ ഗൂഢാലോചന നടക്കുന്നു. ശരിയായ അന്വേഷണം നടത്തി കൊലപാതകികളെ കണ്ടെത്തണമെന്നും ആര്‍ എസ് എസ് ആവശ്യപ്പെട്ടു. കൊലപാതകത്തെ അപലപിക്കുന്നുവെന്നും ആര്‍ എസ് എസ് ജില്ലാ കാര്യവാഹ് അറിയിച്ചു.

രാത്രി എട്ട് മണിയോടെയാണ് സി പി ഐ എം പെരിങ്ങര ലോക്കല്‍ സെക്രട്ടറി പി ബി സന്ദീപ് കുമാറിനെ കുത്തിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിന് പിന്നില്‍ ആര്‍ എസ് എസ് ആണെന്നാണ് സി പി ഐ എം ആരോപണം. സംഭവത്തിന് പിന്നില്‍ വിഷ്ണു എന്ന് പേരുള്ള ആര്‍ എസ് എസ് പ്രവര്‍ത്തകനടക്കമുള്ള അഞ്ച് പേരടങ്ങുന്ന സംഘമാണെന്നും സി പി എം ആരോപിക്കുന്നു.