Connect with us

RATION CARD

വാടക വീടുകളില്‍ താമസിക്കുന്നവര്‍ക്ക് റേഷന്‍ കാര്‍ഡ് ലഭിക്കുന്നതില്‍ ഇളവ്; ഉടമയുടെ സമ്മതപത്രം വേണ്ട

വാടകക്കരാര്‍ പരിഗണിക്കേണ്ടെന്നും സര്‍ക്കാര്‍ ഉത്തരവായി

Published

|

Last Updated

തിരുവനന്തപുരം | വാടകവീടുകളില്‍ താമസിക്കുന്നവര്‍ക്ക് റേഷന്‍ കാര്‍ഡ് ലഭിക്കുന്നതില്‍ ആശ്വാസ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. ഇനിമുതല്‍ റേഷന്‍ കാര്‍ഡിനായി അപേക്ഷിക്കാന്‍ കെട്ടിട ഉടമയുടെ സമ്മതപത്രം വേണ്ട. സ്വയം സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവന മതിയെന്നും വാടകക്കരാര്‍ പരിഗണിക്കേണ്ടെന്നും സര്‍ക്കാര്‍ ഉത്തരവായി.

വാടക വീടുകളില്‍ താമസിക്കുന്നവര്‍ക്ക് റേഷന്‍ കാര്‍ഡ് ലഭിക്കുന്നിലെ സാങ്കേതികത ഏറെ പരാതിക്കിടക്കായിക്കിയിരുന്നു. നിലവില്‍ സാധുവായ വാടകക്കരാറിന്റെയോ കെട്ടിട ഉടമയുടെ സമ്മത പത്രത്തിന്റെയോ അടിസ്ഥാനത്തിലാണ് റേഷന്‍ കാര്‍ഡ് അനുവദിക്കുന്നത്. എന്നാല്‍ വാടക വീട്ടില്‍ മറ്റൊരു റേഷന്‍ കാര്‍ഡുണ്ടെങ്കിലോ കെട്ടിട ഉടമ സമ്മതപത്രം നല്‍കിയില്ലെങ്കിലോ റേഷന്‍ കാര്‍ഡ് ലഭിക്കാത്ത സാഹചര്യമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കിയത്. നിരവധി സധാരണക്കാര്‍ക്ക് പ്രയോജനകരമാകുന്നതാണ് സര്‍ക്കാര്‍ നടപടി

Latest