Connect with us

Kerala

മരുന്ന് മാറി കുത്തിവച്ച് യുവതി മരിച്ചെന്ന് പരാതി; പോലീസ് കേസെടുത്തു

Published

|

Last Updated

കോഴിക്കോട് | മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരുന്ന് മാറി കുത്തിവച്ച് യുവതി മരിച്ചെന്ന് പരാതി. കൂടരഞ്ഞി ചവലപ്പാറ സ്വദേശി സിന്ധുവാണ് മരിച്ചത്. ബന്ധുക്കളുടെ പരാതിയില്‍ മെഡിക്കല്‍ കോളജ് പോലീസ് കേസെടുത്തു.
പനി ബാധിച്ച സിന്ധുവിനെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്നാണു മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു റഫര്‍ ചെയ്തത്. ഇവിടെ എത്തി ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തി. ഡെങ്കി ഇല്ല എന്ന് ഉറപ്പുവരുത്തിയശേഷം ഡോക്ടറുടെ കുത്തിവെപ്പ് നിര്‍ദ്ദേശിച്ചു. ആ കുത്തിവയ്പ്പ് എടുത്ത ശേഷം സിന്ധുവിന് പൂര്‍ണ്ണമായും ആരോഗ്യം നഷ്ടപ്പെട്ടതായി ബന്ധുക്കള്‍ പറയുന്നു. പൊടുന്നനെ ശരീരം തളര്‍ന്നു പോവുകയും തുടര്‍ന്നു മരണപ്പെടുകയായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്.

 

Latest