Connect with us

Kerala

പയ്യോളിയിൽ ട്യൂഷന് പോയ പ്ലസ്ടു വിദ്യാര്‍ഥിയെ കാണാതായതായി പരാതി

പച്ച നിറത്തിലുള്ള ഷര്‍ട്ടും കറുത്ത പാന്റുമാണ് നിഹാന്റെ വേഷം.

Published

|

Last Updated

പയ്യോളി| കൊയിലാണ്ടിയില്‍ ട്യൂഷന് പോയ പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി. പയ്യോളി ചാക്കണ്ടി നസീറിന്റെ മകന്‍ നിഹാന്‍ നസീര്‍(17)നെയാണ്  കാണാതായത്.

ട്യൂഷന് പോകാന്‍ സൈക്കിളുമായി വീട്ടില്‍ നിന്നിറങ്ങിയ നിഹാന്‍, പയ്യോളി നഗരസഭയ്ക്ക് സമീപം സൈക്കിള്‍ വച്ച ശേഷം കൊയിലാണ്ടിയിലേക്ക് ബസില്‍ പോയതാണെന്നാണ് ലഭ്യമായ വിവരം. എന്നാല്‍ ട്യൂഷന്‍ സെന്ററില്‍ വിദ്യാര്‍ഥി എത്തിയിട്ടില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

പച്ച നിറത്തിലുള്ള ഷര്‍ട്ടും കറുത്ത പാന്റുമാണ് നിഹാന്റെ വേഷം. വിദ്യാര്‍ഥിയെ കുറിച്ച് വിവരമുണ്ടെങ്കില്‍ 9496442713, 9846331533 എന്നീ നമ്പറുകളിലോ, പയ്യോളി പോലീസ സ്റ്റേഷനിലോ (ഫോണ്‍: 0496-2602034) അറിയിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

---- facebook comment plugin here -----

Latest