Connect with us

Kerala

ആകാശ് തില്ലങ്കേരിക്കെതിരെ പരാതി; യൂത്ത് കോൺഗ്രസ്സ് നേതാവ് ഫർസിൻ മജീദിന് പോലീസ് നിരീക്ഷണം

അപായപ്പെടുത്താൻ സാധ്യതയെന്ന്

Published

|

Last Updated

കണ്ണൂർ | ആകാശ് തില്ലങ്കേരി നിയമ ലംഘനം നടത്തിയെന്ന് പരാതി നൽകിയ യൂത്ത് കോൺഗ്രസ്സ് ജില്ലാ വൈസ് പ്രസിഡന്റ് ഫർസിൻ മജീദിന് പോലീസ് നിരീക്ഷണം ഏർപ്പെടുത്തി. അപായപ്പെടുത്താൻ സാധ്യതയുണ്ടെന്ന സ്‌പെഷ്യൽ ബ്രാഞ്ച് റിപോർട്ടിന്റെ അടിസ്ഥാനത്തിലാണ് മട്ടന്നൂർ പോലീസ് നിരീക്ഷണം ശക്തിപ്പെടുത്തിയത്.

മട്ടന്നൂർ വെള്ളിയാംപറമ്പിലെ വീട്ടിൽ പോലീസ് രജിസ്റ്റർ വെച്ചിട്ടുണ്ട്. കോൺഗ്രസ്സ് പ്രവർത്തകനും എടയന്നൂർ സ്വദേശിയുമായ ശുഐബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരി നിയമലംഘനം നടത്തി വാഹനം ഓടിച്ചത് ചോദ്യം ചെയ്ത് വയനാട് ആർ ടി ഒക്ക് ഫർസിൻ മജീദ് പരാതി നൽകിയിരുന്നു.

ശുഐബിന്റെ ഉറ്റ സുഹൃത്താണ് യൂത്ത് കോൺഗ്രസ്സ് ജില്ലാ വൈസ് പ്രസിഡന്റായ ഫർസിൻ മജീദ്. നിലവിൽ ഫർസിൻ ഇതുവരെ സംരക്ഷണം ആവശ്യപ്പെട്ട് പോലീസിനെ സമീപിച്ചിട്ടില്ല. എന്നാൽ, ഇൻഡിഗോ വിമാനത്തിൽ വെച്ച് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച സമയത്ത് ഫർസീൻ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് വീട്ടിൽ പോലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു.

 

Latest