വാണിജ്യ ആവശ്യത്തിനുള്ള എൽ പി ജി സിലിണ്ടറുകൾളുടെ വില കുത്തനെ കൂട്ടി പൊതുമേഘലാ എണ്ണ കമ്പനികൾ. ഒറ്റയടിക്ക് 102 രൂപയാണ് വാണിജ്യ സിലിണ്ടറുകൾക്ക് കൂട്ടിയത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് വാണിജ്യ എൽപിജി സിലിണ്ടർ വില വർധിപ്പിക്കുന്നത്. ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.
പുതുക്കിയ വില നിലവിൽ വന്നു.
—
വില വർധിപ്പിച്ചതോടെ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന് ഡൽഹിയിൽ 1,731 രൂപയുള്ളത് 1,833 രൂപയായി ഉയർന്നു. മുംബൈയിൽ വാണിജ്യ എൽപിജി സിലിണ്ടർ 1,785 രൂപ 50 പൈസക്കും കൊൽക്കത്തയിൽ 1,943 രൂപയ്ക്കും ചെന്നൈയിൽ 1,999 രൂപ 50 പൈസക്കുമാണ് വിൽപന നടത്തുന്നത്.
വീഡിയോ കാണാം







